SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.16 PM IST

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട പ്രതി അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
1

പൂവാർ: നിരവധി അടിപിടിക്കേസുകളിൽ പ്രതിയും,പൂവാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടതുമായ അരുമാനൂർ കൊല്ലംപഴഞ്ഞി ബൈജു ഭവനിൽ ജ്യോതിഷ് (38) പൂവാർ പൊലീസിന്റെ പിടിയിലായി.

അരുമാനൂർ മുതൽ പട്ട്യക്കാല വരെ ഇലക്ട്രിക് പോസ്റ്റുകളിൽ കെട്ടിയിരുന്ന ബി.എസ്.എൻ.എൽ,ഏഷ്യാനെറ്റ്,കേരളാ വിഷൻ എന്നിവയുടെ ടെലിഫോൺ ഇന്റർനെറ്റ് കണക്ഷൻ, ഒപ്ടിക് ഫൈബർ കേബിളുകൾ, മറ്റു ഉപകരണങ്ങൾ എന്നിവ നശിപ്പിച്ച കേസിലാണ് ഇപ്പോൾ അറസ്റ്റിലായത്.400 ഓളം ബി.എസ്.എൻ.എൽ ഉപഭോക്താക്കളുടെയും,500 ഓളം ഏഷ്യാനെറ്റ്, കേരള വിഷൻ ഉപഭോക്താക്കളുടെയും കണക്ഷനുകൾ തകരാറിലാക്കുകയും 155000 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തതായി പൂവാർ പൊലീസ് പറഞ്ഞു.കാഞ്ഞിരംകുളം സി.ഐ പി.രതീഷിന്റെ നേതൃത്വത്തിൽ പൂവാർ സബ് ഇൻസ്പെക്ടർമാരായ ടി.ജോസ്,എസ്.അജിത്ത് കുമാർ,ബിനു ജസ്റ്റിസ്,ശ്രീകുമാർ,എസ്.സി.പി.ഒ സന്ദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY