തളിപ്പറമ്പ്: 3.6309ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റുചെയ്തു. കോൾമൊട്ട ശ്രേയസിലെ പി.കെ ശ്രീരാഗിനെ (32) യാണ് തളിപ്പറമ്പ് പ്രിൻസിപ്പൽ എസ്.ഐ കെ.എസ് നിതിൻ അറസ്റ്റുചെയ്തത്. കണ്ണൂർ റൂറൽ ജില്ലാ പൊലീസ് ചീഫ് അനൂജ് പലിവാലിന്റെ കീഴിലുള്ള ഡാൻസാഫ് ടീമിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഗ്രേഡ് എസ്.ഐ ജയ്‌മോൻ ജോർജ്, എ.എസ്.ഐ മുഹമ്മദാലി എന്നിവരും പൊലീസ് പാർട്ടിയിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |