SignIn
Kerala Kaumudi Online
Wednesday, 22 April 2026 12.58 AM IST

മുക്കുപണ്ടം പണയം വച്ച് 9 ലക്ഷം രൂപ തട്ടിപ്പ്; പ്രതി പൊലീസ് പിടിയിൽ

Increase Font Size Decrease Font Size Print Page

പൊന്നാനി: മുക്കുപണ്ടം പണയം വച്ച് ഒമ്പത് ലക്ഷം രൂപ തട്ടിയ കേസിലെ പ്രതിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞാമ്പ്രായകത്ത് വീട്ടിൽ അബൂബക്കറിനെയാണ് (38) അറസ്റ്റ് ചെയ്തത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 10 പവൻ വ്യാജ സ്വർണാഭരണങ്ങൾ പണയം വച്ച് ഒമ്പത് ലക്ഷം രൂപ തട്ടിയതാണ് കേസ്.

പണയത്തിലിരിക്കുന്ന 10 പവൻ സ്വർണ്ണാഭരണങ്ങൾ പണമടച്ച് എടുത്ത് നൽകിയാൽ അത് പരാതിക്കാരന് വിൽക്കാമെന്ന് പറഞ്ഞായിരുന്നു തടിടിപ്പ്. ധനകാര്യ സ്ഥാപനത്തിലെ ബാധ്യത തീർത്ത ശേഷം സ്വർണ്ണാഭരണങ്ങളെന്ന് പറഞ്ഞ് പരാതിക്കാരന് മുക്കുപണ്ടം നൽകി.തട്ടിപ്പ് മനസിലായതോടെ പരാതിക്കാരൻ പൊലീസിൽ പരാതി നൽകി. പ്രതിക്കെതിരെ 2024ൽ സമാന രീതിയിലുള്ള മറ്റൊരു കേസും ഇയാൾക്കെതിരെ പൊന്നാനി സ്റ്റേഷനിലുണ്ട്. പൊന്നാനി ഇൻസ്‌പെക്ടർ കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് .ഐ . ബിബിൻ സി.വി, ആന്റോ ഫ്രാൻസിസ്, വിനോദ് ടി.എം, മഹേഷ് കുമാർ, പോലീസുകാരായ പ്രശാന്ത് കുമാർ.എസ് , ഹരിപ്രസാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി.

TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.