
വിതുര: തേവിയോട് മാതളം നെൽസാ ഭവനിൽ നെവീഷിന്റെയും ധന്യയുടെയും മൂത്ത മകൻ എൻ. അകുൽശിവയുടെ (10) മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും പിതാവ് ബാലാവകാശകമ്മീഷനും കളക്ടർക്കും വെഞ്ഞാറമൂട് പൊലീസിലും പരാതി നൽകി. കഴിഞ്ഞ 7ന് ഉച്ചയ്ക്ക് അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം വെമ്പായത്ത് വിനോദയാത്രക്ക് പോയത്. പാർക്കിലെ കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം കൈകഴുകാൻ പോയ അകുൽശിവയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അമ്യൂസ്മെന്റ് പാർക്കിലെ സ്വിമ്മിംഗ് പൂളിൽ കിടക്കുന്നതായി കണ്ടെത്തി. ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദേശത്തായിരുന്ന നെവീഷ് നാട്ടിലെത്തി സംസ്കാര ചടങ്ങുകൾ നടത്തിയ ശേഷമാണ് പരാതിനൽകിയത്. അപകട സമയത്ത് ലൈഫ് ഗാർഡുകൾ ഇല്ലായിരുന്നെന്നും സി.പി.ആർ നൽകിയില്ലെന്നും ആവശ്യത്തിന് സുരക്ഷ ഒരുക്കിയിട്ടില്ലെന്നും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നെവീഷ് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. വിതുര ഗവ.യു.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അകുൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |