രാസലഹരിയുമായി യുവാവ് അറസ്റ്റിൽ

Sunday 03 May 2026 2:21 AM IST

കൊച്ചി: കണ്ടെയ്നർ റോഡിൽ എക്സൈസിന്റെ പരിശോധനയിൽ രാസലഹരിയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. നെട്ടൂർ പുത്തൻവീട്ടിൽ അനസ് സിദ്ധിഖിനെയാണ് (25) എറണാകുളം എക്സൈസ് സി.ഐ സാദിഖിന്റെ നേതൃത്വത്തിൽ പിടികൂടിയത്. വാണിജ്യ അളവിൽപ്പെട്ട 5 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തുമുളവുകാട് ടവർ‌ലെയ്ൻ ജംഗ്ഷനിൽ നിന്ന് ഇന്നലെ വൈകിട്ടാണ് പിടിയിലായത്. ആഴ്ചകളായി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. മുംബയിൽ നിന്ന് വാങ്ങിയതാണ് രാസലഹരി എന്നാണ് മൊഴി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുരേഷ് കുമാർ, ഷിഹാബുദ്ദീൻ, പ്രിവന്റീവ് ഓഫീസർമാർ സുനീഷ്‌ കുമാർ, ദിലീപ് പരമേശ്വരൻ, സിവിൽ എക്സൈസ് ഓഫീസർ വിമൽരാജ് എന്നിവരും അന്വേഷണ സംഘത്തിൽപ്പെടുന്നു.