25 ലക്ഷത്തിന്റെ കള്ളപ്പണവുമായി അന്യസംസ്ഥാനക്കാരൻ പിടിയിൽ
Wednesday 06 May 2026 12:13 AM IST
പുനലൂർ: രേഖകളില്ലാതെ ട്രെയിനിൽ കൊണ്ടുവന്ന 25 ലക്ഷം രൂപയുമായി ഒരാളെ പുനലൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പുത്തൂർ പട്ടിൽ ഹൗസിൽ ആനന്ദ് ലക്ഷ്മണൻ പട്ടിലാണ് (55) പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിൽ പുനലൂർ സ്റ്റേഷനിലെത്തിയ ചെന്നെ- കൊല്ലം എക്സ്‌പ്രസിലാണ് സംഭവം. 500 രൂപയുടെ നോട്ടുകൾ 25 കെട്ടാക്കി തുണി സഞ്ചിയിലാക്കി ബാഗിലാണ് ഒളിപ്പിച്ചിരുന്നത്. പിടികൂടിയ പണവും പ്രതിയെയും പുനലൂർ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ മിന്നൽ പരിശോധനയിലൂടെ കഞ്ചാവ്, കള്ളപ്പണം തുടങ്ങിയവ പിടിച്ചെടുക്കാനായതായി എസ്.എച്ച്.ഒ പി.കെ.പ്രദീപ് പറഞ്ഞു.