അടിമാലി - ബൈക്ക് മോഷണക്കേസിൽ രണ്ടുപേരെ മുരിക്കശേരി പൊലീസ് പിടികൂടി . ഉപ്പുതോട് കല്ലുടുക്കിൽ ഡാനിയൽ ജോണി , നമ്പിയാലിൽ അനിരുദ്ധൻ (മണികണ്ഠൻ ) എന്നിവരാണ് പിടിയിലായത്.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് വാത്തികുടി ഗ്രാമപഞ്ചായത്തിലെ പതിനാറാംകണ്ടത്തുനിന്നും ബൈക്ക് മോഷണം പോകുന്നത് .സി.സി ടിവി ക്യാമറയുടെയും സൈബർ സെല്ലിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ യുവാക്കൾ മോഷണം നടത്തിയതെന്ന് മനസിലാക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ എറണാകുളത്തുനിന്നും പ്രതികളെ പിടികൂടുകയായിരുന്നു . എറണാകുളത് ജോലിചെയ്തുവരുന്ന യുവാക്കൾ ആർഭാട ജീവിതത്തിനു വേണ്ടി എറണാകുളത്തുനിന്നും ബൈക്ക് മോഷ്ടിക്കുകയും തുടർന്ന് പതിനാറാംകണ്ടം ചാരളൻ കാനത്ത് എത്തുകയും അവിടെവച്ച് മോഷ്ഷ്ഠിച്ചുകൊണ്ടുവന്ന വാഹനം കേടാവുകയും , അവിടെ നിർത്തിയിട്ടിരുന്ന മറ്റൊരു ബൈക്ക് കവരുകയുമായിരുന്നു . തുടർന്ന് പതിനാറാംകണ്ടത്തെലെത്തിയ സംഘം സ്റ്റേഡിയത്തിൽ പാർക്ക് ചെയ്തിരുന്ന വാഹനവും കവർന്നു . പിന്നീട് എറണാകുളത്തേക്ക് സംഘം കടക്കുകയായിരുന്നു .ഇടുക്കി എ എസ് പി രാജ്കുമാർ പ്രസാദിന്റെ നിർദേശനുസരണം മുരിക്കശേരി എസ് ഐ മാരായ റോയി എൻ എസ് , സാബു തോമസ് , എ എസ് ഐ ചന്ദ്രൻ , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ് കെ ആർ, ഷാജഹാൻ, ശ്രീജിത്ത് ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയാകളെ പിടികൂടിയത് . പ്രതികളെ എന്ന് കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |