SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.02 PM IST

 ബാലചന്ദ്ര മേനോനെതിരെ ലൈംഗികപീഡന പരാതി നൽകി നടി; പരാതി നൽകാൻ വൈകിയത് ഭയന്നിട്ടെന്ന്

Increase Font Size Decrease Font Size Print Page
balachandramenon

തിരുവനന്തപുരം: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെതിരെ ലൈംഗിക പീഡന പരാതി നൽകി നടി. ആലുവ സ്വദേശിനിയായ നടിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയിരിക്കുന്നത്. 2007 ജനുവരിയിൽ ഹോട്ടൽമുറിയിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. 'ദേ ഇങ്ങോട്ട് നോക്ക്യേ' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം. ബാലചന്ദ്ര മേനോൻ ഭീഷണിപ്പെടുത്തിയതുക്കൊണ്ടാണ് ഇതുവരെ സംഭവം പുറത്ത് പറയാതിരുന്നതെന്നും നടി വ്യക്തമാക്കി. മുകേഷ് അടക്കം ഏഴ് പേർക്കെതിരെ നടി നേരത്തെ പരാതി നൽകിയിട്ടുണ്ട്.

'സിനിമയുടെ ലൊക്കേഷനിൽ വച്ച് നിരവധി തവണ തനിക്കുനേരെ ലൈംഗികാതിക്രമം ഉണ്ടായി.സിനിമയിൽ ചീഫ് സെക്രട്ടറിയുടെ വേഷം തരാമെന്ന് പറഞ്ഞാണ് തന്നെ ക്ഷണിച്ചത്. അന്ന് താൻ ദുബായിയിൽ ജോലി ചെയ്യുകയായിരുന്നു.തുടർന്നാണ് തിരുവനന്തപുരത്ത് ലൊക്കേഷനിൽ എത്തുന്നത്. ബാലചന്ദ്ര മേനോന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞ് തിരികെ മുറിയിലെത്തിയ തന്നെ അദ്ദേഹം മുറിയിലേക്ക് ക്ഷണിക്കുകയുണ്ടായി. അദ്ദേഹം മോശമായി പെരുമാറിയതിനെ താൻ മുറിയിൽ നിന്ന് ദേഷ്യപ്പെട്ട് തിരികെ പോയിരുന്നു.

പി​റ്റേദിവസം വീണ്ടും മുറിയിലേക്ക് വിളിച്ചു. താൻ മുറിയിൽ ചെന്നപ്പോൾ അയാളോടൊപ്പം മൂന്ന് സ്ത്രീകളും മൂന്ന് പുരഷൻമാരുമുണ്ടായിരുന്നു. അപ്പോഴും മോശം അനുഭവം ഉണ്ടായതോടെ മുറി വിട്ട് പോകുകയായിരുന്നു. തൊട്ടടുത്ത ദിവസം ലൊക്കേഷനിൽ പോയില്ല. ഒടുവിൽ ബാലചന്ദ്രമേനോൻ തന്റെ മുറിയിൽ എത്തുകയും സിനിമയിൽ അഭിനയിക്കണമെന്നും അല്ലെങ്കിൽ വലിയ നഷ്ടങ്ങൾ സംഭവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. പേടിച്ചാണ് സിനിമയിൽ അഭിനയിച്ചത്'- നടി പരാതിയിൽ പറഞ്ഞു.

TAGS: CASE DIARY, ACTRESS, COMPLAINT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY