കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ സെക്രട്ടറിക്കും ജീവനക്കാർക്കും നേരെ കൈയേറ്റം. അക്രമം നടത്തിയ ചാലങ്കൽ ഷാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം. പുറമ്പോക്ക് കൈയേറിയുള്ള നിർമ്മാണ പ്രവർത്തനത്തിനെതിരെ ഷാഹുൽ വാദിയായി ഹൈക്കോടതിയിൽ കേസ് നിലവിലുണ്ട്. ബന്ധപ്പെട്ട കക്ഷികളെ വിളിച്ച് ഹിയറിംഗ് നടത്താൻ കോടതി സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനുള്ള നോട്ടിസ് കൈപ്പറ്റാനെത്തിയ ഷാഹുൽ ബഹളമുണ്ടാക്കി കൈയേറ്റം ചെയ്തെന്ന് സെക്രട്ടറി ഇ.എം. അസീസ് പൊലീസിന് മൊഴി നൽകി. ജീവനക്കാർ തടഞ്ഞുവച്ച ഷാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |