വെഞ്ഞാറമൂട്: വഴിയിൽ നിൽക്കുകയായിരുന്ന രണ്ട് യുവാക്കളെ വെട്ടിപ്പരിക്കേല്പിച്ചതായി പരാതി.വെഞ്ഞാറമൂട് നെല്ലനാട് മേലേകൈപ്പള്ളി വീട്ടിൽ കൃഷ്ണാനന്ദ്(26),നെല്ലനാട് ലാലു ഭവനിൽ അരുൺലാൽ (26)എന്നിവർക്കാണ് വെട്ടേറ്റത്.കഴിഞ്ഞ ദിവസം രാത്രി ഇരുവരും സ്കൂട്ടറിൽ വരുമ്പോൾ വാമനപുരം നെല്ലനാട് കരുവയിൽ എത്തിയപ്പോൾ ഫോൺ വന്നു. സ്കൂട്ടർ നിറുത്തി ഫോണിൽ സംസാരിക്കുമ്പോൾ ഒരാൾ വന്ന് വാക്കേറ്റം നടത്തുകയും തുടർന്ന് അയാൾ രണ്ടുപേരെയും വെട്ടിപരിക്കേല്പിക്കുകയുമായിരുന്നു.സ്കൂട്ടർ അടിച്ച് തകർത്തെന്നും വെഞ്ഞാറമൂട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുറ്ററ സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പരിക്കേറ്റവർ ചികിത്സയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |