തിരുവനന്തപുരം: ബാറിലെ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിന്റെ തലയ്ക്കടിച്ച പ്രതി പിടിയിൽ. മാധവപുരം സ്വദേശി അബിൻ ഷായാണ്(28) പേട്ട പൊലീസിന്റെ പിടിയിലായത്. ആനയറ പമ്പ് ഹൗസ് സ്വദേശി അജിക്കാണ് (45) പരിക്കേറ്റത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആനയറയിലെ ബാറിൽ നിന്ന് മദ്യപിച്ച അജി ചിലരുമായി പ്രശ്നമുണ്ടാക്കി. ഇതിനിടയിൽ വന്ന അബിൻ ഷായുമായി തർക്കത്തിലായാണ് സംഘർഷത്തിൽ കലാശിച്ചത്.പ്രതിയെ റിമാൻഡ് ചെയ്തു.അജിയും അബിനും വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ ക്രിമിനൽ ലിസ്റ്റിൽപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |