SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.17 PM IST

13കാരനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട അദ്ധ്യാപിക ഗർഭിണിയായി; പരാതിക്ക് പിന്നാലെ അറസ്റ്റ്

Increase Font Size Decrease Font Size Print Page
teacher

വാഷിംഗ്‌ടൺ: വിദ്യാർത്ഥിയായ ആൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് ഗർഭിണിയായ അദ്ധ്യാപികയെ പൊലീസ് അറസ്റ്റുചെയ്തു. ന്യൂജെഴ്സി എലിമെന്ററി സ്കൂളിലെ അഞ്ചാംക്ളാസ് വിദ്യാർത്ഥിയുമായി ബന്ധം സ്ഥാപിച്ച ലോറ കിരണാണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളുമായി അടുത്തിടപഴകിയശേഷമായിരുന്നു ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. 2016-നും 2020-നും ഇടയിൽ വിദ്യാർത്ഥിയോടൊപ്പം തന്റെ വീട്ടിൽ ഒരുമിച്ച് താമസിച്ചപ്പോൾ വിദ്യാർത്ഥിയുമായി "അനുചിതമായ ലൈംഗിക ബന്ധം' ഉണ്ടായി എന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.

രക്ഷിതാക്കളുമായി നല്ല ബന്ധത്തിലായതോടെ കുട്ടികളെ ചില ദിവസങ്ങളിൽ ലോറയുടെ വീട്ടിൽ താമസിക്കാൻ അവർ അനുവദിച്ചിരുന്നു. ആ അവസരത്തിലായിരുന്നു ഇരുപത്തെട്ടുകാരിയായ ലോറ അനുചിതമല്ലാത്ത ബന്ധം തുടങ്ങിയത് ‌ഈ ബന്ധത്തിൽ ലോറ ഗർഭിണിയാവുകയും ചെയ്തു.

സംഭവം പുറത്തറിഞ്ഞതോടെ വിദ്യാർത്ഥിയുടെ രക്ഷാകർത്താക്കൾ പൊലീസിൽ പരാതി നൽകി. ലൈംഗികാതിക്രമം, കുട്ടിയുടെ ക്ഷേമവും ജീവനും അകപടത്തിലാക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ലോറയ്‌ക്കെതിരെ കേസടുത്തിരിക്കുന്നത്. അദ്ധ്യാപക-വിദ്യാർത്ഥി ബന്ധത്തിന് മാനക്കേടായ സംഭവം എന്നാണ് ലോറയുടെ നടപടിയെ പ്രോസിക്യൂഷൻ വിശേഷിപ്പിച്ചത്.കേസും വഴക്കും ആയതോടെ ലോറയെ സ്കൂളിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക. പതിമൂന്നുകാരന്റെ സഹോദരനെയും ഇവർ ഉപദ്രവിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അക്കാര്യം കൂടി വ്യക്തമായാൽ ശിക്ഷ കടുത്തതായിരിക്കും.

TAGS: CASE DIARY, US TEACHER, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY