സന്ദീപ് റെഡ്ഡി വംഗയുടെ അടുത്ത ചിത്രത്തിൽ നിന്ന് അല്ലു അർജുനെ പുറത്താക്കിയതായി റിപ്പോർട്ട്. കഴിഞ്ഞവർഷമാണ് സൂപ്പർഹിറ്റ് ചിത്രം ആനിമലിലെ സംവിധായകനുമായി സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ കരാറിൽ ഒപ്പുവച്ചിരുന്നത്. എന്നാൽ ചിത്രം നിർത്തിവച്ചിരിക്കുകയാണെന്നും അല്ലു അർജുനെ അതിൽ നിന്ന് നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ.
ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും ജൂനിയർ എൻടിആർ അല്ലു അർജുന് പകരം ചിത്രത്തിൽ അഭിനയിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് അഭ്യൂഹങ്ങൾ. പ്രഭാസ് നായകനായ സ്പിരിറ്റിൽ നിന്ന് സന്ദീപ് റെഡ്ഡി വംഗ ദീപിക പദുക്കോണിനെ പുറത്താക്കി ആഴ്ചകൾക്ക് ശേഷമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. വംഗയുടെ അടുത്ത ചിത്രത്തിൽ നിന്നും അല്ലു അർജുനെയും പുറത്താക്കിയതോടെ വലിയ ചർച്ചയാണ് സിനിമാ ലോകത്ത് നടക്കുന്നത്.
എട്ട് മണിക്കൂർ ജോലി, ഉയർന്ന ശമ്പളം, സിനിമയുടെ ലാഭത്തിൽ നിന്നുള്ള വിഹിതം എന്നിവയുൾപ്പെടെയുള്ള ദീപികയുടെ ആവശ്യങ്ങൾ സംവിധായകൻ വംഗയ്ക്ക് ഇഷ്ടപ്പെടാത്തതിനെ തുടർന്നാണ് നടിയെ സ്പിരിറ്റിൽ നിന്നും നീക്കം ചെയ്തത്.
അതേസമയം, അറ്റ്‌ലിയുടെ അടുത്ത ചിത്രമായ AA22xA6 ൽ അല്ലുഅർജുന്റെ നായികയായി ദീപിക പദുക്കോൺ അഭിനയിക്കും. ചിത്രത്തിൽ രണ്ട് നായകന്മാരുടെ കഥാതന്തു ഉണ്ടായിരിക്കുമെന്നാണ് അഭ്യൂഹങ്ങൾ . അല്ലു അർജുൻ ഇരട്ട വേഷങ്ങളിലാണ് എത്തുന്നതെന്നും അടുത്തിടെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ വ്യക്തമാക്കിയതോടെ ആരാധകർ വളരെയധികം ആവേശത്തിലാണ്. 2025 പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |