പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം മാർച്ച് 12ന് അൾജീരിയയിൽ പുനരാരംഭിക്കും. മാർച്ച് 10ന് പൃഥ്വിരാജ് ജോർദ്ദാനിലേക്ക് പുറപ്പെടും. ജൂൺ ആദ്യ ആഴ്ച ചിത്രീകരണം പൂർത്തിയാക്കിയേ പൃഥ്വിരാജ് മടങ്ങി എത്തുകയുള്ളൂ. മൂന്നു മാസം ചിത്രീകരണത്തിനുവേണ്ടി പൃഥ്വിരാജ് മാറ്റിവച്ചു. സിനിമയുടെ ചിത്രീകരണത്തിന് മുമ്പായി താൻ ഒരു ബ്രേക്ക് എടുത്തിരിക്കുകയാണെന്ന് പൃഥ്വിരാജ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. നായകനായി അഭിനയിച്ച മൂന്ന് ചിത്രങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ, ഡിജോ ജോസ് ആന്റണിയുടെ ജനഗണമന, അൽഫോൻസ് പുത്രന്റെ ഗോൾഡ് എന്നിവയാണ് പൃഥ്വിരാജ് പൂർത്തിയാക്കിയ ചിത്രങ്ങൾ.ആടുജീവിതത്തിലെ കേന്ദ്ര കഥാപാത്രമായ നജീബ് ആകാൻ വീണ്ടും മെലിയാൻ ഒരുങ്ങുകയാണ് പൃഥ്വിരാജ്. ബെന്ന്യാമിന്റെ പ്രശസ്തമായ ആടുജീവിതം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് .
ആടുജീവിതത്തിന്റെ ആദ്യ ഘട്ടചിത്രീകരണത്തിന്റെ ഭാഗമായി നേരത്തേ ജോർദാനിൽപൃഥ്വിരാജും ബ്ലസിയും അടങ്ങുന്ന സിനിമ പ്രവർത്തകർ കുടുങ്ങിയിരുന്നു. 3 മാസത്തിന് ശേഷമാണ് പൃഥ്വിരാജും സംഘവും തിരികെ എത്തിയത്. പൃഥ്വിരാജിന്റെ സ്വപ്ന ചിത്രം കൂടിയാണ് ആടുജീവിതം.ആടു ജീവിതം പൂർത്തിയാക്കിയശേഷം സംവിധാന സംരംഭമായ എമ്പുരാനിലേക്ക് പൃഥ്വിരാജ് കടക്കുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |