ദിലീഷും നാദിർഷയും ഒന്നിക്കുന്ന കേശു ഇൗ വീടിന്റെ നാഥൻ സിനിമയുടെ ചിത്രീകരണം പൊള്ളാച്ചിയിൽ പുരോഗമിക്കുന്നു.ഒരു ഗാനരംഗമാണ് ഇവിടെ ചിത്രീകരിക്കുക. ഇതോടെ ചിത്രീകരണം പൂർത്തിയാവും. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീഷ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുക.ഉർവശിയാണ് ചിത്രത്തിലെ നായിക.
അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാനാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്കുശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ദിഖ്, സലിംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, സാദ്ദിഖ്, പ്രജോദ് കലാഭവൻ, ഏലൂർ ജോർജ്, നന്ദു പൊതുവാൾ, അർജുൻ , അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമ ജി. നായർ, വത്സല മേനോൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സജീവ് പഴൂർ തിരക്കഥ എഴുതുന്ന ചിത്രം നാഥ് ഗ്രൂപ്പ് നിർമ്മിക്കുന്നു. ഛായാഗ്രഹണം അനിൽനായർ. നാദിർഷ തന്നെ സംഗീതം ചെയ്യുന്ന ചിത്രത്തിന് വരികൾ എഴുതുന്നത് ബി.കെ ഹരിനാരായണനാണ്. എഡിറ്റർ സാജൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |