തെന്നിന്ത്യയിലെ താരറാണിയാണ് തൃഷ. ഇപ്പോഴിതാ മുഖ്യമന്ത്രിയാവണമെന്ന ആഗ്രഹം പറഞ്ഞ താരത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. 2004ൽ സൺ ടിവിക്ക് നൽകിയ അഭിമുഖത്തിലെ ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്നത്. തനിക്ക് മുഖ്യമന്ത്രി ആവാൻ ആഗ്രഹമുണ്ടെന്നാണ് അഭിമുഖത്തിൽ തൃഷ പറയുന്നത്. 2004ൽ നൽകിയ അഭിമുഖം അഞ്ച് വർഷങ്ങൾക്ക് മുൻപ് സൺ ടിവി സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിരുന്നു.
ഇത് വീണ്ടും ചർച്ചയാകുകയായിരുന്നു. തമിഴക വെട്രി കഴകം പാർട്ടി സ്ഥാപകനും നടനുമായ വിജയ്‌യുമായി തൃഷയ്ക്ക് അടുത്ത് സൗഹൃദമുണ്ട്. ഇത് ചൂണ്ടിക്കാട്ടി തൃഷയും വിജയ്‌യുടെ വഴിയെ രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന് നിരന്തരം അഭ്യൂഹങ്ങൾ വന്നിരുന്നു. ഇതിന്റെ ഭാഗമായാണ് വീഡിയോ പ്രചരിക്കുന്നത്. മോഡലിംഗിലൂടെ ശ്രദ്ധനേടിയ തൃഷ സിനിമകളിൽ തിരക്കേറിയ സമയത്ത് നൽകിയ അഭിമുഖമാണിത്. നടിയുടെ ഭാവി പരിപാടികളെക്കുറിച്ചുള്ള ചോദ്യത്തിനാണ് മുഖ്യമന്ത്രിയാവണം എന്ന ആഗ്രഹം പ്രകടിപ്പിച്ചത്.
മോഡലിംഗിലൂടെ പ്രശസ്തയായി, സിനിമയിൽ അഭിനയിച്ചു, ഇനി എന്തെല്ലാമാണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്നാണ് അവതാരകൻ ചോദിച്ചത്. അതിന് വളരെ പെട്ടെന്ന് തന്നെ തനിക്ക് മുഖ്യമന്ത്രിയാവണം എന്നായിരുന്നു തൃഷയുടെ മറുപടി. സത്യമാണോയെന്ന ചോദ്യത്തിന് അതെ ഉറപ്പായും തനിക്ക് മുഖ്യമന്ത്രിയാവണമെന്നും ഒരു പത്തുവർഷം കഴിഞ്ഞ് നിങ്ങൾ നോക്കൂവെന്നുമാണ് നടി മറുപടി പറയുന്നത്. മുഖ്യമന്ത്രിയായാൽ എന്തെല്ലാം ചെയ്യുമെന്ന ചോദ്യത്തിന് ആദ്യം നിങ്ങൾ വോട്ടുചെയ്ത് എന്നെ തിരഞ്ഞെടുക്കൂ. എന്നിട്ട് പറയാമെന്നാണ് തൃഷ പറയുന്നത്. വീഡിയോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |