നടൻ വിജയ്‌യും നടി തൃഷയും പ്രണയത്തിലാണെന്ന തരത്തിലുളള നിരവധി ഗോസിപ്പുകൾ അടുത്തിടെ വന്നിരുന്നു. വിജയ്‌യുടെ പാത പിന്തുടർന്ന് തൃഷയും രാഷ്ട്രീയത്തിലേക്ക് കടന്നുവരികയാണെന്ന് ഒരു സിനിമാ നിരീക്ഷകൻ അടുത്തിടെ പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഇത് തൃഷ നിഷേധിക്കുകയും ചെയ്തു. ഇപ്പോഴിതാ ഒരു വ്യവസായിയുമായി ഉറപ്പിച്ചുവച്ച തൃഷയുടെ വിവാഹം തകരാനിടയാക്കിയ കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്.
'വിജയ്‌യുടെ അതേപാത തൃഷയും പിന്തുടരുന്നുവെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. തമിഴ് സിനിമാ നിരീക്ഷകൻ വി പി അനന്തനാണ് ഇത്തരം വിഷയങ്ങൾ പുറത്തുവിട്ട് ചർച്ചകൾക്ക് വഴിയൊരുക്കിയത്. സിനിമ ഉപേക്ഷിച്ച് തൃഷ രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന് അമ്മയോട് സംസാരിച്ചെന്നും അഭിനയം ഉപേക്ഷിക്കുന്നതിനോട് അമ്മ എതിർപ്പ് പ്രകടിപ്പിച്ചെന്നും അങ്ങനെ അവർ തമ്മിൽ പിണങ്ങിയെന്നുമുളള വാർത്തകളാണ് പുറത്തുവന്നത്. തൃഷയെ സംബന്ധിച്ച് ഗോസിപ്പുകളായി വരുന്ന കാര്യങ്ങളെല്ലാം യാഥാർത്ഥ്യമാകുകയാണ് പതിവ്.
ഭാര്യയുണ്ടായിരുന്ന എംജിആർ, ജയലളിതയെ രാഷ്ട്രീയത്തിലേക്ക് ഒപ്പം കൂട്ടിയപ്പോൾ തമിഴ് ജനത അവരെ രണ്ടുകൈകളോടുമാണ് സ്വീകരിച്ചത്. ബാഹുബലി സിനിമയിൽ വില്ലനായി അഭിനയിച്ച റാണ രഘുപതിയുമായുളള തൃഷയുടെ പ്രണയം ഏറെ വിവാദമായിരുന്നു. കോഫി വിത്ത് കരുൺ എന്ന പരിപാടിയിൽ റാണ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. വർഷങ്ങളായി തൃഷയുമായി ഡേറ്റിംഗ് നടത്തിയിട്ടുണ്ടെന്നാണ് റാണ തുറന്നുപറഞ്ഞത്. എന്നാൽ അവർ വേർപിരിഞ്ഞതിന് പിന്നിലെ കാരണം ഇപ്പോഴും പുറത്തുവന്നിട്ടില്ല.
2015ൽ വരുൺ മണിയൻ എന്ന സംരംഭകനുമായി തൃഷയുടെ വിവാഹ നിശ്ചയം നടന്നിരുന്നു.എന്നാൽ ആ വിവാഹത്തിൽ നിന്ന് വരുൺ മണിയൻ പിൻമാറുകയായിരുന്നു. വിവാഹനിശ്ചയത്തിന് നടൻ ധനുഷിനെ തൃഷ ക്ഷണിച്ചതുകൊണ്ടാണ് വരുൺ ആ ആഡംബര വിവാഹത്തിൽ നിന്ന് പിൻമാറിയതെന്നാണ് ഗോസിപ്പുകൾ വന്നത്. വരുണും രജനികാന്തിന്റെ കുടുംബവുമായി ആ കാലത്ത് സാമ്പത്തികപരമായ കാര്യങ്ങളിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചതെന്നാണ് സിനിമാവൃത്തങ്ങളിൽ സൂചിപ്പിക്കുന്നത്'- ആലപ്പി അഷ്‌റഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |