നിവിൻ പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തുറമുഖം മാർച്ച് 10ന് റിലീസ് ചെയ്യും.9ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. ഏറ്റവും കൂടുതൽ തവണ റിലീസ് മാറ്റിവയ്ക്കപ്പെട്ട ചിത്രമാണ് തുറമുഖം. സേതു രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് അലി, മംമ്ത മോഹൻദാസ് ചിത്രം മഹേഷും മാരുതിയും ഗോകുലൻ,സുധി കോപ്പ, ജാഫർ ഇടുക്കി,ശരണ്യ ആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആളങ്കം നവാഗതനായ മാക്സ് വെൽ ജോസ് രചനയും സംവിധാനവും നിർവഹിക്കുന്ന ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് ചിത്രം ഖ്യാലി പഴ്സ് ഒഫ് ബില്യനേഴ്സ് എന്നീ സിനിമകളും 10ന് പ്രദർശനത്തിന് എത്തും രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തുന്ന സമരവുമാണ് പ്രമേയം. ഇന്ദ്രജിത്ത്, ജോജു ജോർജ്, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ, ബിനു മണമ്പൂര് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.രചന ഗോപൻ ചിദംബരം. രാജീവ് രവി തന്നെയാണ് ഛായാഗ്രഹണം.തൻവി റാം ആണ് ഖ്യാലി പഴ്സ് ഒഫ് ബില്യനേഴ്സിൽ നായിക. സണ്ണി വയ്ൻ, ധർമ്മജൻ ബോൾഗാട്ടി, ലെന, ജോണി ആന്റണി എന്നിവരാണ് മറ്റ് താരങ്ങൾ.ബഞ്ചാ എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് നിർമ്മാണം.നവാഗതനായ സന്തോഷ് കല്ലാറ്റ് രചനയും സംവിധാനവും നിർവഹിക്കുന്ന സുധീർ കരമന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുലിയാട്ടം 10ന് എത്തും. , മീര നായർ, മിഥുൻ എം ദാസ്,സുമാദേവി, ദീപു നാവായിക്കുളംതുടങ്ങിയവരാണ് മറ്റ് താരങ്ങൾ. നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പുലിയാട്ടത്തിന് ബഹുമതികൾ ലഭിച്ചിട്ടുണ്ട്.പി .ആർ . ഒ എം . കെ ഷെജിൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |