വാഷിംഗ്‌ടൺ: ന്യൂയോർക്കിൽ നിന്നുള്ള നാല് ഇന്ത്യൻ വംശജരെ വെസ്റ്റ് വിർജീനിയയിലെ ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ കാണാതായതായി പൊലീസ്. ആശ ദിവാൻ (85), കിഷോർ ദിവാൻ (89), ശൈലേഷ് ദിവാൻ (86), ഗീത ദിവാൻ (84) എന്നിവരെയാണ് കാണാതായത്. ജൂലായ് 29ന് പെൻസിൽവാനിയയിലെ ഒരു ബർഗർ കിംഗ് കേന്ദ്രത്തിലാണ് ഇവരെ അവസാനമായി കണ്ടതെന്നാണ് റിപ്പോർട്ടുകൾ.
വെസ്റ്റ് വിർജീനിയയിലെ മാർഷൽ കൗണ്ടിയിലുള്ള ബഫല്ലോയിൽ നിന്ന് പ്രഭുപാദരുടെ പാലസ് ഓഫ് ഗോൾഡിലേയ്ക്ക് പോവുകയായിരുന്നു നാലുപേരും. ന്യൂയോർക്ക് ലൈസൻസുള്ള ടൊയോട്ട കാറിലായിരുന്നു യാത്ര. ബർഗർ കിംഗിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ കാണാതായവരിൽ രണ്ടുപേർ റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നത് പതിഞ്ഞിട്ടുണ്ട്. ഇവരുടെ അവസാന ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷനും ഇതേ സ്ഥലത്തുനിന്നാണെന്ന് കണ്ടെത്തി. തൊട്ടുപിന്നാലെ, ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:45 ന് പെൻസിൽവാനിയ സ്റ്റേറ്റ് പോലീസ് ലൈസൻസ് പ്ലേറ്റ് റീഡർ I-79 ൽ തെക്കോട്ട് പോകുകയായിരുന്ന അവരുടെ വാഹനം എടുത്തു.
കാണാതായ നാലുപേരും പിറ്റ്സ്ബർഗിലേക്കും തുടർന്ന് വെസ്റ്റ് വിർജീനിയയിലെ മൗണ്ട്സ്‌വില്ലിലേക്കും പോവുകയായിരുന്നുവെന്ന് മാർഷൽ കൗണ്ടി ഷെരീഫ് മൈക്ക് ഡൗഗെർട്ടി പറഞ്ഞു. ഒരുകുടുംബത്തിലെ നാലുപേരെ ഒരുമിച്ച് കാണാതായ സംഭവത്തിൽ അധികാരികൾക്ക് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെങ്കിലും നാലുപേരെയും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും മൈക്ക് ഡൗഗെർട്ടി വ്യക്തമാക്കി. അന്വേഷണത്തിന് ഹെലികോപ്‌ടറുകൾ ഉപയോഗിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |