വാഷിംഗ്‌ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെക്കുറിച്ച് പ്രശംസയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ കാരലിനെക്കുറിച്ചുള്ള ട്രംപിന്റെ പരാമർശങ്ങൾ ആളുകളിൽ അമ്പരപ്പും അസ്വസ്ഥതയും ഉണ്ടാക്കി. 'ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അതനങ്ങുന്ന രീതി. അതിന്റെ അനക്കം കാണുമ്പോൾ അവളൊരു മെഷീൻഗൺ പോലെയാണ്. അവൾ ഒരു താരമായി മാറിയിരിക്കുകയാണ്. അവളൊരു വലിയ വ്യക്തിത്വമാണ്. കരോലിനെക്കാൾ മികച്ചൊരു പ്രസ് സെക്രട്ടറിയെ ഇതുവരെ ആർക്കും ലഭിച്ചിട്ടില്ല.' ട്രംപ് പ്രശംസിച്ചു.
ട്രംപിന്റെ ഇത്തരത്തിലുള്ള പ്രതികരണം വളരെ വേഗം വൈറലായി. നേരത്തെ കാരലിൻ, സമാധാനത്തിനുള്ള നൊബേൽ സമ്മാനം ട്രംപ് അർഹിക്കുന്നുണ്ടെന്ന് പ്രസ്‌താവന നടത്തിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ട്രംപിന്റെ വിചിത്രമായ പ്രസ്‌താവന. ട്രംപ് ഇന്നുനടത്തിയ പ്രസ്‌താവന പ്രസിഡന്റ് സ്ഥാനത്തിരുന്ന് ചെയ്യേണ്ടതല്ലെന്നും നാണംകെടുത്തുന്ന തരത്തിലുള്ളതാണെന്നുമാണ് മിക്കവരും വ്യക്തമാക്കിയിരിക്കുന്നത്.
ട്രംപ് രണ്ടാംവട്ടം പ്രസിഡന്റായതിന് പിന്നാലെ 2024 നവംബർ 15നാണ് കാരലിൻ ലെവിറ്റ് പ്രസ് സെക്രട്ടറിയായത്. ട്രംപ് പ്രസിഡന്റായി ആറ് മാസത്തിനിടെ മാസത്തിൽ ഒന്നെന്ന കണക്കിന് രാജ്യങ്ങൾ തമ്മിൽ സംഘർഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും അദ്ദേഹത്തിനായി എന്നാണ് കാരലിൻ അഭിപ്രായപ്പെട്ടിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |