തിരുവനന്തപുരം: വ്യത്യസ്ത ഡിസൈനിൽ പുതുമയാർന്ന വസ്ത്രങ്ങൾ എല്ലാ ഷോറൂമുകളും സജ്ജമാക്കി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്. ഓണത്തിന് ഖാദി തുണികളുടെ ചില്ലറ വിൽപ്പനയ്ക്ക് സെപ്തംബർ നാല് വരെ 29 പ്രവൃത്തിദിവസങ്ങളിൽ സ്പെഷ്യൽ റിബേറ്റ് ഉണ്ടാകും. സിൽക്ക് തുണിത്തരങ്ങൾക്ക് 30 ശതമാനവും പോളി, വൂളൻ വസ്തങ്ങൾക്ക് 20 ശതമാനവും സ്പെഷ്യൽ റിബേറ്റ് ലഭിക്കുമെന്ന് ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |