1,40,000 രൂപ മാസ ശമ്പളം; ഭാരത് പെട്രോളിയം കോർപ്പറേഷനിൽ 250 ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്കും മറ്റ് തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ബിപിസിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ bharathpetroleum.in വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. 250 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മേയ് 17ന് ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
ഒഴിവിന്റെ വിശദാംശങ്ങൾ 1, ജൂനിയർ എക്സിക്യൂട്ടീവ്- 210 ഒഴിവുകൾ 2, സെക്രട്ടറി ബിപിസിഎൽ - എട്ട് ഒഴിവുകൾ 3, അസോസിയേറ്റ് എക്സിക്യൂട്ടീവ് - 32 ഒഴിവുകൾ
തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
തിരഞ്ഞെടുക്കൽ പ്രക്രിയ പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത മുതലായവയുടെ അടിസ്ഥാനത്തിലുള്ള അപേക്ഷ സ്‌ക്രീനിംഗ്, കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ചർച്ച, ഗ്രൂപ്പ് ടാസ്‌ക്, വ്യക്തിഗത അഭിമുഖം തുടങ്ങിയ വിവിധ ഷോർട്ട്ലിസ്റ്റിംഗ് മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. അപേക്ഷകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ.
അപേക്ഷ ഫീസ് യുആർ, ഒബിസി, എൻസിഎൽ, ഇഡബ്ല്യുഎസ് അപേക്ഷകർ റീഫണ്ട് ചെയ്യാനാവാത്ത തുകയായ 1180 രൂപയും പേയ്‌മെന്റ് ഗേറ്റ്‌വേ ചാർജുകൾ അടയ്ക്കണം. എസ്സി, എസ്ടി, പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികളെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് / യുപിഐ / നെറ്റ് ബാങ്കിംഗ് വഴി അപേക്ഷകർക്ക് ഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് ബിപിസിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാവുന്നതാണ്.
ശമ്പളം ജൂനിയർ എക്സിക്യൂട്ടീവ്/ സെക്രട്ടറി എന്നീ തസ്തികകളിൽ 30,000 - 1, 20,000 എന്നതാണ് ശമ്പള സ്‌കെയിൽ. മറ്റ് അലവൻസുകളും ചേർത്ത് തുടക്കത്തിൽ ഒരു ലക്ഷം രൂപയെങ്കിലും മാസശമ്പളമായി ലഭിക്കും. അസോസിയേറ്റ് എക്സിക്യൂട്ടീവിന്റെ ശമ്പള സ്‌കെയിൽ 40,000- 1,40,000 രൂപ എന്നതാണ്. തുടക്കത്തിൽ മാസ ശമ്പളം 1,40,000 രൂപ വരും. പ്രൊബേഷൻ കാലയളവ് ഒരു വർഷം.