മന്ത്രിക്കെതിരെ എഫ്.ബി പോസ്റ്റ് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

Sunday 24 May 2026 12:35 AM IST
a

കാസർകോട്: മന്ത്രി കെ.എം. ഷാജിക്കെതിരെ വർഗീയ വിദ്വേഷ പോസ്റ്റ് ഇട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കാസർകോട് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സജിത്തിനെയാണ് ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡ്ഡി സസ്‌പെൻഡ് ചെയ്തത്. സത്യപ്രതിജ്ഞ ചടങ്ങിലെ വീഡിയോ പങ്കുവച്ചാണ് സജിത്ത്, പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വാട്സ്ആപ് ഗ്രൂപ്പിൽ വിദ്വേഷ പോസ്റ്റ് ഇട്ടത്.