കൊച്ചി : കൊച്ചി നഗരത്തെ ആശങ്കയിലാക്കിയ പെരുമ്പാമ്പിനെ പിടികൂടി. വടി ഉപയോഗിച്ച് പാമ്പിരുന്ന മരത്തിന്റെ ചില്ലയിൽ ശബ്ദമുണ്ടാക്കി പാമ്പിനെ താഴേക്ക് എത്തിക്കുകയായിരുന്നു. മരത്തിന് മുകളിൽ കുടുങ്ങിയ പാമ്പിനെ തത്കാലം പിടികൂടേണ്ട എന്നായിരുന്നു വനം വകുപ്പ് ആദ്യം തീരുമാനിച്ചിരുന്നത്. വെള്ളം മരത്തിന് മുകളിൽ പമ്പ് ചെയ്ത് പാമ്പിനെ താഴെ ഇറക്കാൻ ശ്രമിക്കുന്നത് പാമ്പിന് അപകടമാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ശ്രമം ഉപേക്ഷിച്ചത്. തുടർന്ന് പാമ്പിനെ നിരീക്ഷിക്കുന്നതിന് വനം വകുപ്പ് സ്‌നേക്ക് റസ്ക്യൂവറെയും ചുമതലപ്പെടുത്തിയിരുന്നു. സ്നേക്ക് റെസ്ക്യൂവറാണ് ചില്ലയിൽ ശബ്ദമുണ്ടാക്കി പാമ്പിനെ താഴേക്ക് എത്തിച്ചത്.
ഇന്ന് ഉച്ചയോടെയാണ് എറണാകുളത്തപ്പൻ ഗ്രൗണ്ടിനടുത്ത് ഗാന്ധി സ്‌ക്വയറിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ മരത്തിന് മുകളിലായി പെരുമ്പാമ്പിനെ കണ്ടത്. മരത്തിൽ പാമ്പിനെ കണ്ടതോടെ സ്ഥലത്ത് ആളുകൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |