
പാലക്കാട്: വാണിയംകുളത്തെ പി.കെ.ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന് ബോംബ് ഭീഷണി. ബുധനാഴ്ച രാവിലെയാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ഉച്ചയ്ക്ക് 1.50ന് ബോംബ് പൊട്ടും എന്നായിരുന്നു ഭീഷണി. വിവരം അറിയിച്ചതിനെ തുടർന്ന പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തിടയെങ്കിലും സംശയാസ്പദമായൊന്നും കണ്ടെത്തിയില്ല. തമിഴ്നാട്ടിൽ നിന്നും ഐ.എസ്.ഐ സെല്ലിനായി സെയ്ന എന്ന പേരിലാണ് ഭീഷണി സന്ദേശം വന്നത്. പൊലീസ് വിശദമായി അന്വേഷണം നടത്തുന്നതായി നെഹ്രു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ അഡ്വ. ഡോ. പി.കൃഷ്ണദാസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |