
തിരുവനന്തപുരം:കഴക്കൂട്ടം സൈനിക സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാറിന് കരസേനാ മേധാവിയുടെ പുരസ്കാരം.മാതൃകാപരമായ സേവനം,നേതൃത്വം,പ്രൊഫഷണൽ മികവ് എന്നിവ പരിഗണിച്ചാണിത്.കരസേനാ ദിനത്തോടനുബന്ധിച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്.2021 മുതൽ കേണൽ ധീരേന്ദ്ര കുമാർ കഴക്കൂട്ടം സൈനിക സ്കൂൾ പ്രിൻസിപ്പലാണ്.കൂടാതെ വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫിന്റെയും,ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫിന്റെയും,എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫിന്റെയും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |