SignIn
Kerala Kaumudi Online
Friday, 20 February 2026 2.09 AM IST

സംഗീത നാടക അക്കാഡമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : വേണുജി,കൈതപ്രം,ജയപ്രകാശ് കൂളൂർ എന്നിവർക്ക് ഫെല്ലോഷിപ്പ്

Increase Font Size Decrease Font Size Print Page
venu

തൃശൂർ:കൂടിയാട്ടം ആചാര്യൻ വേണുജി,സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, നാടകസംവിധായകനും നാടകകൃത്തുമായ ജയപ്രകാശ് കുളൂർ എന്നിവർക്ക് സംഗീത നാടക അക്കാഡമിയുടെ 2025ലെ ഫെല്ലോഷിപ്പ്.വിവിധ കലാമേഖലകളിൽ നൽകിയ സമഗ്രസംഭാവനകൾക്കാണ് പുരസ്കാരം. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് ഫെലോഷിപ്പ്. 2025ലെ അവാർഡിന് 18 പ്രതിഭകളെയും ഗുരുപൂജാ പുരസ്‌കാരത്തിന് 22 പ്രതിഭകളെയും തിരഞ്ഞെടുത്തു.പുരസ്‌കാര ജേതാക്കൾക്ക് 30,000 രൂപ വീതവും പ്രശസ്തിപത്രവും ശിൽപ്പവും ലഭിക്കും.പുരസ്‌കാര സമർപ്പണ തീയതി പിന്നീട് പ്രഖ്യാപിക്കും.

അവാർഡ് ലഭിച്ചവർ

ഡോ.എൻ.ജെ.നന്ദിനി (ശാസ്ത്രീയ സംഗീതം), സി.എസ്.അനുരൂപ് (വയലിൻ), പ്രൊഫ.കലാമണ്ഡലം കൃഷ്ണകുമാർ (മൃദംഗം), ഷോമി ഡേവിസ് (ഡ്രംസ്, പാശ്ചാത്യവാദ്യം), ജെൻസി (ലളിത സംഗീതം), ഗായത്രി അശോകൻ (ഹിന്ദുസ്ഥാനി ക്ലാസിക്കൽ), കക്കാട് രാജപ്പൻ മാരാർ (ചെണ്ട), ചിത്ര സുകുമാരൻ (മോഹിനിയാട്ടം), ബി.കെ.ഷഫീക്കുദ്ദീൻ (ഭരതനാട്യം), മനോജ് നാരായണൻ (നാടകം, സംവിധാനം), സീത ശശിധരൻ (നൃത്തം), കലാമണ്ഡലം സന്ധ്യ രാമചന്ദ്രൻ (നാടകം- നടി), മനോജ് കോതമംഗലം (നാടകം- നടൻ), തേക്കടി ശ്യാംലാൽ (നൃത്തനാടകം), വിജയൻ കടമ്പേരി (നാടകം - രംഗശിൽപ്പം), രാജീവ് നരിക്കൽ (കഥാപ്രസംഗം), ഡോ.ജോയ് കൃഷ്ണൻ ( കേരള നടനം), സൈനൻ കെടാമംഗലം (മിമിക്രി). ചിറയിൻകീഴ് ഡോ.ജി.ഗംഗാധരൻ നായർ പുരസ്‌കാരം (അമേച്വർ നാടകരംഗത്തെ രംഗശിൽപ്പി) നിധീഷ് പൂക്കാട്.

ഗുരുപൂജ പുരസ്‌കാരം

സി.എസ്.നാരായണൻ നമ്പൂതിരി (കർണാടക സംഗീതം - വായ്പ്പാട്ട്), പ്രൊഫ.ആർ.മനോജ് കുമാർ (വയലിൻ), കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി (നാടകം), എൻ.സുലോചന (നാടകം - നടി), മോഹൻകൃഷ്ണൻ (നാടകം), പറവൂർ വിശ്വനാഥൻ (പുല്ലാങ്കുഴൽ), കവിയൂർ സദാശിവ മാരാർ (പഞ്ചവാദ്യം-തിമില), ആര്യാട് വല്ലഭദാസ് (കഥാപ്രസംഗം), കെ.ആർ.മോഹൻദാസ് (നാടക സംവിധാനം), കെ.സി.കൃഷ്ണൻ പയ്യന്നൂർ (നാടക നടൻ), കലാഭവൻ റഹ്മാൻ (മിമിക്രി), ശിവൻ അയോദ്ധ്യ (നാടക നടൻ), പേരാമംഗലം വിജയൻ (കൊമ്പ്), തേക്കടി രാജൻ (ലളിത സംഗീതം), ഉഷാധരൻ (നാടകം - നടൻ), ഏഷ്യാഡ് ശശി മാരാർ (ഇലത്താളം), ശാലു മേനോൻ (നൃത്തനാടകം), സി.ആർ.രമാദേവി (നാടക നടി), എൽ.തങ്കമ്മ (ആലപ്പി തങ്കം) (നാടക നടി), കലാനിലയം ഗോപി (കഥകളി വേഷം), കലാമണ്ഡലം ശ്രീകുമാർ (കഥകളി വേഷം), തൃശൂർ ജനാർദ്ദനൻ (സംഗീതം, നൃത്തം). അക്കാഡമി കോൺഫറൻസ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, സെക്രട്ടറി കരിവെള്ളൂർ മുരളി,വൈസ് ചെയർപേഴ്‌സൺ പി.ആർ.പുഷ്പവതി, നിർവാഹക സമിതി അംഗം രേണു രാമനാഥ് എന്നിവർ പങ്കെടുത്തു.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.