
തിരുവനന്തപുര: വാരണാസിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്‌സ് ഏർപ്പെടുത്തിയ 'ഇന്ത്യൻ സാംസ്‌കാരിക വിനിമയ പുരസ്‌കാർ-2026' ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും സാംസ്‌കാരിക പ്രവർത്തകനുമായ ഡോ.പ്രമോദ് പയ്യന്നൂരിന്. സാംസ്‌കാരിക വൈവിധ്യങ്ങളെ വൈജ്ഞാനികമായും നവ ദൃശ്യഭാഷയിലൂടെയും പൊതുസമൂഹത്തിലേക്കെത്തിക്കുന്ന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് പുരസ്‌കാരം.ഡോ.അഭിജിത്ത് ദീക്ഷിത്,ഡോ.അവദേഷ് കുമാർ സിംഗ്,പ്രൊഫ. സരോജ് റാണി എന്നിവരടങ്ങുന്ന പാനലാണ് ജേതാവിനെ തിരഞ്ഞെടുത്തത്.ശിൽപവും പ്രശസ്തിപത്രവും 35,000 രൂപയും അടങ്ങുന്നന്നത പുരസ്‌കാരം ഇന്ന് വൈകീട്ട് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ചടങ്ങിൽ വിശ്വ വിദ്യാലയ വൈസ് ചാൻസിലർ പ്രൊഫ.ലൗലി ശർമ്മ നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |