
അബ്ദുള്ള അബൂബക്കർ, വി.കെ.വിസ്മയ , മുഹമ്മദ് അജ്മൽ , ആൻസി സോജൻ , മുഹമ്മദ് അഫ്സൽ , പി.കെ.ഐശ്വര്യ എന്നിവർക്ക് ജി.വി രാജാ അവാർഡ്
തിരുവനന്തപുരം : സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ 2022-23,2023-24,2024-25 വർഷങ്ങളിലെ മികച്ച പുരുഷ, വനിത കായിക താരങ്ങൾക്കുള്ള ജി.വി.രാജ അവാർഡ് ഉൾപ്പടയുള്ള വിവിധ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 3 ലക്ഷം രൂപയാണ് മികച്ച താരങ്ങൾക്കുള്ള അവാർഡ് തുക. 2022–23ൽ അത്‌ലറ്റിക്സ് താരങ്ങളായ അബ്ദുള്ള അബൂബക്കറും , വി.കെ.വിസ്മയയും അവാർഡ് നേടി.2023–24ൽ അത്‌ലറ്റിക്സ് താരങ്ങളായ മുഹമ്മദ് അജ്മലിനും ആൻസി സോജനുമാണ് അവാർഡ്. 2024-25ൽ അത്‌ലറ്റിക്സ് താരം മുഹമ്മദ് അഫ്സലും നെറ്റ്ബാൾ താരം പി.കെ.ഐശ്വര്യയും പുരസ്കാരം നേടി.
ഈ വർഷങ്ങളിലെ സമഗ്ര സംഭാവനക്കുളള ഒളിമ്പ്യൻ എം.സുരേഷ് ബാബു അവാർഡിന് മുൻ സ്പോർട്സ് കൗൺസിൽ സെക്രട്ടറിമാരായ ഡോ. മുഹമ്മദ് അഷ്റഫ്(അത്‌ലറ്റിക്സ്),പി.എസ്.അബ്ദുൽ റസാഖ്(വോളിബോൾ) അത്‌ലറ്റിക്സ് കോച്ച് സുഭാഷ് ജോർജ് എന്നിവർ അർഹരായി. 2 ലക്ഷം രൂപയാണ് അവാർഡ് തുക.
ഹരികൃഷ്ണൻ(അത്‌ലറ്റിക്സ്) ,മുരളി ശിവശങ്കരൻ(അത്‌ലറ്റിക്സ്), ജേക്കബ് ജോസഫ്(വോളിബോൾ) എന്നിവരെ മികച്ച കായിക പരിശീലകരായി തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയാണ് അവാർഡ് തുക
മറ്റ് അവാർഡുകൾ
മികച്ച കോളജ്(50,000 രൂപ)– 2022–23: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, 2023–24: തൃശൂർ സെന്റ് തോമസ് കോളജ്, 2024–25:കോതമംഗലം എംഎ കോളജ് കോതമംഗലം
മികച്ച സ്കൂൾ(50,000 രൂപ): മലപ്പുറം ഐഡിയൽ എച്ച്എസ്എസ്(2022–23)
മികച്ച കോളജ് കായികാധ്യാപകൻ(50,000 രൂപ)–2022–23: ഡോ.കെ.പി.പ്രശോഭിത് (തലശേരി ബ്രണ്ണൻ കോളജ്), 2023–24: പ്രഫ.സേവ്യർ (തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്), ജിമ്മി ജോസഫ്(ചങ്ങനാശേരി അസംപ്ഷൻ കോളജ്)
മികച്ച സ്കൂൾ കായികാധ്യാപകൻ(50,000 രൂപ)– 2022–23: എം.അരവിന്ദൻ(കോഴിക്കോട് പുതുപ്പാടി ജിഎച്ച്എസ്എസ്), 2023–24: എച്ച്.അർജുൻ(പാലക്കാട് വടവന്നൂർ വിഎംഎച്ച്എസ്എസ്), ഗിബി വി.പെരേപ്പാടൻ(അന്നനാട് ഗവ.എച്ച്എസ്എസ്)
മികച്ച സ്പോർട്സ് ഹോസ്റ്റൽ താരം(50,000 രൂപ) – 2022–23: സി.എസ്.അനുമരിയ(ബാസ്ക്കറ്റ്ബോൾ), 2023–24: സെബാസ്റ്റ്യൻ(അത്‌ലറ്റിക്സ്), വി.പി.കൻഹന ലക്ഷ്മി(ബാസ്ക്കറ്റ്ബോൾ), 2024–25: അമൽ ജീവൻ(നെറ്റ് ബോൾ), അക്ഷയ ഫിലിപ്(ബാസ്ക്കറ്റ്ബോൾ)
കേരള കൗമുദി പ്രസിദ്ധീകരിച്ച ലേഖനത്തിന് അവാർഡ്
2023–24ലെ മികച്ച കായിക ലേഖകനുള്ള പുരസ്കാരം കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ച ലോകകപ്പ് ഒരുക്കം സഞ്ജുവിന്റെ ഭാവി എന്താകും, ഇൻക്ളൂസീവ് സ്പോർട്സും കുഞ്ഞുങ്ങളും എന്നീ ലേഖനങ്ങൾക്ക് ഡോ.പി.ടി.അജീഷ് സ്വന്തമാക്കി.ആരോഗ്യ കായിക സംസ്കാരത്തിന് ഒരാമുഖം എന്ന പുസ്തകത്തിനും പി.ടി.അജീഷിന് പുരസ്കാരം ലഭിച്ചു. പ്രദീപ് ഗോപാൽ (ദേശാഭിമാനി),സനിൽ ഷാ(ഏഷ്യാനെറ്റ് ന്യൂസ്),ജോമിച്ചൻ ജോസ്, ജിബിൻ ചെമ്പോല( മലയാള മനോരമ),മിഥുൻ അനില മിത്രൻ(ദേശാഭിമാനി), ബൈജു കൊടുവള്ളി(മാധ്യമം),അനൂബ് ശ്രീധരൻ(മനോരമ ന്യൂസ് ) എന്നിവരും വിവിധ വർഷങ്ങളിലെ മാദ്ധ്യമ പുരസ്കാരം നേടി.
ഷൈജുവിനും ജോബിക്കും പ്രത്യേക പുരസ്കാരം
കമന്റേറ്റർ ഷൈജു ദാമോദരൻ, അന്താരാഷ്ട്ര പാരാ കായികതാരം താരംജോബി മാത്യു , ഫുട്ബോൾ പരിശീലകൻ എം.പീതാംബരൻ എന്നിവർക്ക് സ്പോർട്സ് കൗൺസിലിന്റെ പ്രത്യേക ജൂറി പുരസ്കാരം. ആദ്യമായാണ് കമന്ററിക്ക് അവാർഡ് നൽകുന്നത്. 50,000 രൂപയാണ് അവാർഡ് തുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |