
കോട്ടയം: പാത്താമുട്ടം സെന്റ് ഗിറ്റ്സ് എൻജിനിയറിംഗ് കോളേജിൽ നടന്ന "സൃഷ്ടി 2026" അഖിലേന്ത്യാ എൻജിനിയറിംഗ് പ്രോജക്ട് പ്രദർശനത്തിലെ മികച്ച ചിത്രത്തിനുള്ള ഒന്നാം സമ്മാനത്തിന് കേരളകൗമുദി കോട്ടയം യൂണിറ്റിലെ ഫോട്ടോഗ്രാഫർ സെബിൻ ജോർജ് അർഹനായി. 10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പാലാ അമ്പാറ കണിയാംപുറത്ത് ജോർജ് മാത്യുവിന്റെയും റോസമ്മ ജോർജിന്റെയും മകനാണ് സെബിൻ ജോർജ്. ഭാര്യ : ആരതി രാജ്.
പുരസ്കാരം നാളെ കോളേജിൽ നടക്കുന്ന ചടങ്ങിൽ നൽകും. ദേശാഭിമാനി ന്യൂസ് ഫോട്ടോഗ്രാഫർ മനു വിശ്വനാഥിനാണ് രണ്ടാം സ്ഥാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |