റോഡിന് കുറുകെ കിടന്ന വൈദ്യുതി ലൈനിൽ കുരുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
Saturday 21 February 2026 5:52 PM IST
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ റോഡിന് കുറുകെ കിടന്ന ഇലക്ട്രിക് ലൈനിൽ കുരുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. നെയ്യാറ്റിൻകര ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. കാഞ്ഞിരംകുളം സ്വദേശി രാജേന്ദ്രനാണ് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന മകൻ അരുണിന് നിസാരപരിക്കേറ്റു. രാജേന്ദ്രനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പണിനടക്കുന്നയിടത്ത് റോഡിന് കുറുകെക്കിടന്ന കമ്പിയിൽ കുടുങ്ങിയാണ് അപകടമുണ്ടായത്. പണി നടത്തിയത് സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.