തച്ചങ്കരിക്കെതിരേ കേസെടുക്കണമെന്ന് പരാതി
Thursday 30 April 2026 1:01 AM IST
തിരുവനന്തപുരം: സ്വകാര്യ വാഹനത്തിൽ ഡി.ജി.പി റാങ്കിലുള്ളവർ ഉപയോഗിക്കുന്ന മൂന്ന് സ്റ്റാറുകൾ പതിച്ച ബോർഡ് വച്ച് കോടതിയിലെത്തിയ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരേ കേസെടുക്കണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് പരാതി. മോട്ടോർ വാഹനവകുപ്പ് 250 രൂപ പിഴ ചുമത്തിയത് തച്ചങ്കരിയെ രക്ഷിക്കാനാണെന്നും ഗൂഡാലോചന നടത്തിയെന്നുമാണ് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിംഗിന്റെ പരാതി. കേസും വിചാരണയും ഒഴിവാക്കാൻ ഗൂഡാലോചന നടത്തി മോട്ടോർ വാഹന വകുപ്പിനെ കൊണ്ട് പിഴയീടാക്കി രക്ഷപെടാനാണ് ശ്രമമെന്നാണ് പരാതി. വ്യാജ നക്ഷത്ര ചിഹ്നങ്ങൾ ഉണ്ടാക്കിയതിന് പ്രത്യേക അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.