കൊച്ചി: കുസാറ്റിലെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ (ക്യാറ്റ് 2025) കേരളത്തിനകത്തും പുറത്തുമായി 103 കേന്ദ്രങ്ങളിൽ മേയ് 10, 11, 12 തീയതികളിൽ നടക്കും. അപേക്ഷകർക്ക് പ്രൊഫൈലിൽ നിന്ന് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക്: https://admissions.cusat.ac.in. ഫോൺ: +91 97787 83191, +9188489 12606
എം.ടെക് പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ 51 കോളേജുകളിലെ 120 എം.ടെക് കോഴ്സുകളിൽ പ്രവേശനത്തിന് മേയ് 7വരെ അപേക്ഷിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടക്സ്, ഇന്റർനെറ്റ് ഒഫ് തിങ്ക്സ് അടക്കം ന്യൂജറേഷൻ കോഴ്സുകളുണ്ട്. 800 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക വിഭാഗത്തിന് 400 രൂപ. സർക്കാർ കോളേജുകളിൽ സെമസ്റ്ററിന് ഫീസ് 7000 രൂപയാണ്. ഗേറ്റ് സ്കോർ ഉള്ളവർക്ക് പ്രതിമാസം 12400 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. ഇല്ലാത്തവർക്ക് മറ്റ് സ്കോളർഷിപ്പുകളുമുണ്ട്. വെബ്സൈറ്റ്- www.admissions.dtekerala.gov.in.
എം.ബി.എ. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കേരള സർവകലാശാല നടത്തിയ നാലാം സെമസ്റ്റർ എം.ബി.എ. ഡിഗ്രി (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി -2020, 2021 അഡ്മിഷൻ-2020 സ്കീം), ഒക്ടോബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ www.keralauniversity.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |