ബിരുദാനന്തര ബിരുദ കോഴ്സുകളിലെ സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിലേക്കുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായി.
https://admissions.keralauniversity.ac.in/pg2025 വെബ്സൈറ്റിൽ വെരിഫിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കാം.
ബി.എഡ് കോളേജുകളിലെ (എയ്ഡഡ്) കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിച്ചതിൽ യോഗ്യരായ വിദ്യാർത്ഥികളുടെ റാങ്ക് ലിസ്റ്റ് സർവകലാശാല അഡ്മിഷൻ പോർട്ടലിൽ പ്രസിദ്ധീകരിച്ചു.
25 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബിഡെസ് (ഫാഷൻ ഡിസൈൻ) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പുനഃപ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് &മാു; ലിറ്ററേച്ചർ, പരീക്ഷയുടെ ടൈംടേബിൾ
പ്രസിദ്ധികരിച്ചു.
ഒന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് ഡേറ്റാ സയൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (മേഴ്സിചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി ഏപ്രിൽ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾ ടിക്കറ്റുമായി 8,10,11 തീയതികളിൽ റീവാലുവേഷൻ വിഭാഗത്തിലെത്തണം.
എം.ജി സർവകലാശാലാ പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.എസ്സി ബയോ നാനോ ടെക്നോളജി (സി.എസ്.എസ് 2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 10, 11 തീയതികളിൽ തിരുവല്ല, മാക്ഫാസ്റ്റ് കോളേജിൽ നടക്കും.
നാലാം സെമസ്റ്റർ ബി.വോക്ക് സൗണ്ട് എൻജിനിയറിംഗ് (പുതിയ സ്കീം 2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പീയറൻസ് ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 10ന് നടക്കും.
രണ്ടാം സെമസ്റ്റർ ബി.എഫ്.ടി, ബി.എസ്സി അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ (സി.ബി.സി.എസ് പുതിയ സ്കീം2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് ഏപ്രിൽ 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 14, 15 തീയതികളിൽ നടക്കും.
ഇന്ദിരാ ഗാന്ധി നാഷണൽ സെന്റർഫോർ ആർട്സ് കോഴ്സുകൾ
ഇന്ദിരഗാന്ധി നാഷണൽ സെന്റർഫോർ ആർട്സ് 2025-26 വർഷ പാർടൈം മോഡ് ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്സ് കാലയളവ്. AICTE അംഗീകൃത കൾച്ചറൽ ഇൻഫർമാറ്റിക്സ്, പ്രെവന്റീവ് കൺസർവഷൻ, കൾച്ചറൽ മാനേജ്മെന്റ്, അപ്ലൈഡ് മുസിയോളജി, ഡിജിറ്റൽ ലൈബ്രറി & ഡാറ്റ മാനേജ്മെന്റ്, ഇന്ത്യൻ ലിറ്ററേച്ചർ, സൗത്ത് ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, മാനുസ്ക്രിപ്റ്റോളജി & പാലിയോഗ്രാഫി, ഇന്ത്യൻ ആർട്സ് & ഏസ്തറ്റിക്സ്, റോക്ക് ആർട്ട് & എത്നോ ആർക്കിയോളജിക്കൽ സ്റ്റഡീസ്, അപ്ലൈഡ് എത്തനോഗ്രഫി, ട്രാൻസ്ലേഷൻ & മെഷീൻ ലേണിംഗ് എന്നിവയിൽ ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. അപേക്ഷ 15 വരെ ഓൺലൈനായി സമർപ്പിക്കാം. www.ignca.gov.in.
ഓർമിക്കാൻ...
1. ആർക്കിടെക്ചർ റാങ്ക്:- 2025ലെ കേരള ആർക്കിടെക്ചർ റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് വിദ്യാർത്ഥികൾക്ക് യോഗ്യതാ പരീക്ഷയുടെ മാർക്കും നാറ്റ സ്കോറും ഓൺലൈനായി ഇന്ന് രാത്രി 11.59 വരെ സമർപ്പിക്കാം. വെബ്സൈറ്റ്: www.cee.kerala.gov.in.
പി.ജി ഡെന്റൽ മെരിറ്റ് ലിസ്റ്റായി
പി.ജി ഡെന്റൽ പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ നീറ്റ് റാങ്ക് അടിസ്ഥാനമാക്കിയ അന്തിമ സ്റ്റേറ്റ് മെരിറ്റ് ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 – 2332120, 2338487
കാറ്റഗറി ലിസ്റ്റായി
സർക്കാർ, സ്വാശ്രയ ഡെന്റൽ കോളേജുകളിൽ പി.ജി ഡെന്റൽ പ്രവേശനത്തിനുള്ള അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. സർവീസ് ക്വാട്ട വിഭാഗം കാറ്റഗറി ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും. ഫോൺ: 0471 – 2332120, 2338487.
പി.ജി ഡെന്റൽഅലോട്ട്മെന്റായി
സർക്കാർ, സ്വാശ്രയ ഡെന്റൽ കോളേജുകളിൽ പി.ജി ഡെന്റൽ കോഴ്സിലേക്കുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതികൾ 8ന് ഉച്ചയ്ക്ക് രണ്ടിനകം ceekinfo.cee@kerala.gov.in ൽ അറിയിക്കണം. സർവീസ് ക്വാട്ടാ സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് ഈ ഘട്ടത്തിൽ നടത്തിയിട്ടില്ല. ഹെൽപ്പ് ലൈൻ- 04712525300
ബി.ബി.എ പ്രവേശന പരീക്ഷ
സാങ്കേതിക സർവകലാശാലയുടെ കോളേജുകളിലെ ബി.ബി.എ, ബി.സി.എ കോഴ്സിലേക്കുള്ള പ്രവേശനത്തിന് 12 നു നടത്തുന്ന പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റ് മുഖേന അപേക്ഷാർഥികളുടെ ലോഗിൻ വഴി ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.
കിറ്റ്സിൽ സീറ്റൊഴിവ്
കിറ്റ്സിൽ ആറ് മാസത്തെ ഡിപ്ലോമ ഇൻ മൾട്ടി സ്കിൽഡ് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ് കോഴ്സിൽ സീറ്റൊഴിവ്. പട്ടികജാതി/ പട്ടിക വർഗ/ പിന്നാക്ക വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് സൗജ്യമായി പങ്കെടുക്കാം. പ്രായപരിധി 30. വിവരങ്ങൾക്ക് : www.kittsedu.org, 8129166616.
സ്കോർ നൽകണം
ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യതാ പരീക്ഷയുടെ മാർക്കും നാറ്റാ സ്കോറും ഓൺലൈനായി നൽകാനുള്ള സമയം ഇന്ന് രാത്രി 12വരെ നീട്ടി. വിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 – 2332120, 2338487.
എൻജിനിയറിംഗ് വിത്ത് പൈത്തൺ പരിശീലനം
തിരുവനന്തപുരം: അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) 'എൻജിനിയറിംഗ് വിത്ത് പൈത്തൺ' എന്ന വിഷയത്തിൽ 30 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സർട്ടിഫിക്കേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. 14 മുതൽ ആഗസ്റ്റ് 2 വരെയാണ് പരിശീലനം.
15 പ്രവൃത്തി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 8 വരെയാണ് പരിശീലനം. രജിസ്ട്രേഷൻ ഫീ 2,500. ഒരു ബാച്ചിൽ 50 പേർക്ക് പങ്കെടുക്കാം. 11 നകം അപേക്ഷിക്കണം.വിവരങ്ങൾക്കും രജിസ്ട്രേഷനും: https://icfoss.in/event-details/213, 7356610110, 0471 2413012
കോളേജ് വിദ്യാർത്ഥികൾക്ക് സി.എസ്.എസ്.എസ് സ്കോളർഷിപ്
കോളേജ്/ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന സെൻട്രൽ സെക്ടർ സ്കീം ഒഫ് സ്കോളർഷിപ്പിന് (CSSS) അപേക്ഷ ക്ഷണിച്ചു. നാഷണൽ സ്കോളർഷിപ് പോർട്ടൽ (NSP) വഴി 31 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: scholarships.gov.in. കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. 2025-26 അദ്ധ്യയന വർഷം പ്രവേശനം നേടുന്നവർക്കും അപേക്ഷിക്കാം. 2024, 2023, 2022, 2021 വർഷങ്ങളിൽ സ്കോളർഷിപ്പിന് അർഹരായവർക്ക് പുതുക്കലിനും അവസരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |