ചെന്നിത്തല നാളെ വിജിലൻസ് ആസ്ഥാനത്ത്

Sunday 24 May 2026 12:30 AM IST

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തിങ്കളാഴ്ച വിജിലൻസ് ആസ്ഥാനത്ത് എത്തും. രാവിലെ 11ന് വിജിലൻസ് ആസ്ഥാനത്തെ കബനി ഹാളിൽ വിജിലൻസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ അദ്ദേഹം അദ്ധ്യക്ഷനാവും. അഴിമതിരഹിതമായ സുതാര്യ ഭരണം ഉറപ്പാക്കാനുള്ള 'പ്രോജക്ട് സീറോ' നടപ്പാക്കുന്നതും ചർച്ചയാവും.