പ്ലസ് ടു വിനു ശേഷം ബിരുദ കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ
പ്ലസ് ടു വിനുശേഷം പരമ്പരാഗത ബിരുദ കോഴ്സുകളും പ്രൊഫഷണൽ, ന്യൂജെനറേഷൻ കോഴ്സുകളും വിദേശ പഠനം ലക്ഷ്യമിട്ടുള്ള കോഴ്സുകളുമുണ്ട്. സയൻസ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് കോഴ്സുകൾക്ക് ലോകത്തെമ്പാടും സാദ്ധ്യതകളുണ്ട്. ബിസിനസ് സ്റ്റഡീസ്, മാനേജ്‌മെന്റ്, അക്കൗണ്ടിംഗ് കോഴ്സുകൾക്കും ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസസ്, ലിബറൽ ആർട്സ് , ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ് , ഏവിയേഷൻ , കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, ഓട്ടോമേഷൻ, ഡിസൈൻ, കമ്മ്യൂണിക്കേഷൻ, അനിമേഷൻ, ഫുഡ് സയൻസ്, ന്യൂട്രീഷൻ & ഡയറ്റെറ്റിക്‌സ്, എ.ഐ അധിഷ്ഠിത കോഴ്സുകൾ, സൈബർ സെക്യൂരിറ്റി, ഡാറ്റ സയൻസ് എന്നിവയിൽ അവസരങ്ങളേറെയുണ്ട്.
ഇംഗ്ലീഷ് ലിറ്ററേച്ചർ, ഇക്കണോമിക്സ്, സൈക്കോളജി, സോഷ്യോളജി , പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവയ്ക്കും സാദ്ധ്യതകളേറിവരുന്നു. ബി. കോം , ബി.ബി.എ പ്രോഗ്രാമുകളിൽ നിരവധി സ്പെഷ്യലൈസേഷനുകൾ ഓഫർ ചെയ്തു വരുന്നു.
നഴ്‌സിംഗ്,ഓൺട്രർപ്രെന്യൂർഷിപ്, എ.ഐ, എ.സി.സി.എ, സി.എം.എ മുതലായവ ഇവയിൽ ചിലതാണ്.
ലോകത്തെമ്പാടും സാദ്ധ്യതയുള്ള കോഴ്സുകളാണ് ഫാഷൻ ഡിസൈൻ, ഫാഷൻ കമ്മ്യൂണിക്കേഷൻ , കോസ്‌മെറ്റോളജി എന്നിവ.
പാരാമെഡിക്കൽ കോഴ്സുകളിൽ ഫിസിയോതെറാപ്പി, റേഡിയോ ഇമേജിംഗ്,ഒപ്‌റ്റോമെട്രി, ഓഡിയോളജി & സ്പീച് ലാംഗ്വേജ് പാത്തോളജി എന്നിവയ്ക്ക് അലൈഡ് ഹെൽത്ത് വിഭാഗത്തിൽ സാദ്ധ്യതകളുണ്ട്.
കാർഷിക മേഖലയിൽ ബി.എസ്‌സി അഗ്രിക്കൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, അഗ്രിബിസിനസ് മാനേജ്മെന്റ്, ക്ലൈമറ്റ് ചേഞ്ച് & എൻവയണ്മെന്റൽ സയൻസ് , കോ-ഓപ്പറേഷൻ & ബാങ്കിങ് , വെറ്ററിനറി സയൻസ്, ഡെയറി സയൻസ് , ഫുഡ് ടെക്നോളജി എന്നിവ താത്പര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാം.
കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ക്ലൈമറ്റ് ചേഞ്ച് & ഇക്കണോമിക്‌സ്, എനർജി & ഇക്കണോമിക്‌സ് കോഴ്സുകൾക്ക് ലോകത്തെമ്പാടും കൂടുതൽ പ്രാധാന്യം ലഭിച്ചുവരുന്നു. ബിസിനസ് & മാനേജ്‌മെന്റ്, ബിസിനസ് & സൈക്കോളജി, ഓൺട്രപ്രെന്യൂർഷിപ് & മാനേജ്‌മന്റ്, ബി.ബി.എ/ബി.എ/ ബി.കോം/ബി. എസ് ഡബ്ല്യൂ- എൽ എൽ. ബി, Fintech, Visual communication , AI & Data analytics, Cybersecurity പ്രോഗ്രാമുകൾ, ഫാഷൻ & ഡിസൈൻ, മെഷീൻ ഡിസൈൻ, പ്രൊജക്റ്റ് മാനേജ്മെന്റ് എന്നിവയ്ക്ക് സാദ്ധ്യതകളേറെയുണ്ട്.
അനിമേഷൻ, വിഷ്വൽ ഗ്രാഫിക്‌സ്, കോമിക്‌സ്, ഗെയിമിംഗ് ടെക്നോളജി, വിർച്വൽ/ഓഗ്മെന്റഡ് റിയാലിറ്റി മേഖലയിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ പ്രോഗ്രാമുകളുണ്ട്. ഗെയിമിംഗ് ടെക്നോളജിയിൽ ബി.ടെക് പ്രോഗ്രാമുണ്ട്.