തിരുവനന്തപുരം: കത്തിച്ചു വച്ച നിലവിളക്കുപോലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഐശ്വര്യമായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ നിര്യാണം കോൺഗ്രസിന് ഒരു തീരാനഷ്ടമാണ്. എന്നും കോൺഗ്രസിന്റെ സൗമ്യമുഖവും നന്മയുമായിരുന്നു. അദ്ദേഹത്തിൽ നിന്നാണ് താൻ കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. എന്റെ കാലയളവിൽ പരിപൂർണ പിന്തുണയാണ് അദ്ദേഹം നൽകിയത്. മുതിർന്ന ജ്യേഷ്ഠസഹോദരനെപ്പോലെ എന്നും ഏതുപദേശത്തിനും സമീപിക്കാവുന്ന ഒരാളായിരുന്നുവെന്നും ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |