പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കരുത്:സതീശൻ
Saturday 09 May 2026 1:42 AM IST
തിരുവനന്തപുരം:മുഖ്യമന്ത്രി ആരെന്നതിനെചൊല്ലി വിവാദങ്ങൾ കൊഴുക്കുന്നതിനിടെ പാർട്ടിക്കും മുന്നണിക്കും നേതാക്കളും പ്രവർത്തകരും ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് അഭ്യർത്ഥിച്ച് വി.ഡി.സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്.'102 സീറ്റുമായി കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നേടിയത്.കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി.രണ്ടാം ഘട്ട നടപടികളിലേക്ക് എ.ഐ.സി.സി കടക്കുന്നു.ഈ സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ല.ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതുമായുള്ള നടപടികളിൽ നിന്ന് പ്രവർത്തകർ പിൻമാറണമെന്ന് സ്നേഹപൂർവം അഭ്യർത്ഥിക്കുന്നെന്ന് അദ്ദേഹം കുറിച്ചു.'