സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യാ ഭീഷണി
Saturday 09 May 2026 1:44 AM IST
കടുത്തുരുത്തി: വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി.കുറുപ്പന്തറ നടയ്ക്കുതാഴെ വീട്ടിൽ പ്രിൻസാണ് ( ഫ്രാൻസിസ്- 47 )ഇന്നലെ രാവിലെ 10.30ഓടെ കുറുപ്പന്തറ ജംഗ്ഷനിലേക്ക് ഗുഡ്സ് ഓട്ടോയിലെത്തി ആത്മഹത്യ ഭീഷണി മുഴക്കിയത്.കുടുത്തുരുത്തി പൊലീസ് ഉടൻ സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു.ശേഷം വീട്ടിൽ പോയി കുളിച്ച് സ്റ്റേഷനിലെത്താനും ആവശ്യപ്പെട്ടു.ഗുഡ്സ് ഓട്ടോയുടെ മുകളിൽ കയറിനിന്ന ശേഷം പ്രിൻസ് ദേഹത്ത് പെട്രോൾ ഒഴിച്ച്,കൈയിൽ ലൈറ്ററുമായി വി.ഡി സതീശന് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയായിരുന്നു.പ്രിൻസിനെതിരെ ആത്മഹത്യാശ്രമത്തിന് കേസെടുത്ത് ജാമ്യത്തിൽ വിട്ടു.