സൗജന്യ കൈത്തറി യൂണിഫോം: 28 കോടി കൂടി അനുവദിച്ചു
Wednesday 12 March 2025 9:53 PM IST
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം നൽകുന്ന കൈത്തറി യൂണിഫോം പദ്ധതിക്കായി 28കോടി രൂപ കൂടി വ്യവസായ വകുപ്പ് അനുവദിച്ചു. അടുത്ത വർഷത്തേക്കുള്ള യൂണിഫോം വിതരണം കൃത്യസമയത്ത് തന്നെ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് രണ്ടാം ഗഡു തുകയും അനുവദിക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. നടപ്പു സാമ്പത്തിക വർഷം പദ്ധതിക്കായി 43.5കോടി നേരത്തെ അനുവദിച്ചിരുന്നു. സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയുടെ നെയ്ത്തു കൂലിക്കായി 13.5 കോടി രൂപയും സ്പിന്നിംഗ് മില്ലുകൾക്കുള്ള നൂലിന്റെ വിലയായി 6.85 കോടി രൂപയും നൽകും. ഡൈയിംഗ് ചാർജ്ജിനത്തിൽ 7.5 കോടി, ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർമാർക്കുള്ള വേതനം 15 ലക്ഷം എന്നിവയും നൽകും.