തിരുവനന്തപുരം: അതുല്യ ചലച്ചിത്രകാരനായ ഷാജി.എൻ.കരുണിനെ അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ. തിങ്കളാഴ്ച വൈകിട്ട് മുതൽ വഴുതക്കാട് ഉദാരശിരോമണി റോഡിലെ 'പിറവി"യിലേക്കും ഇന്നലെ രാവിലെ കലാഭവൻ തിയേറ്ററിൽ പൊതുദർശനത്തിനുവച്ചപ്പോഴും നൂറുകണക്കിന് ആളുകളാണെത്തിയത്.
രാവിലെ പത്തോടെയാണ് മൃതദേഹം കലാഭവൻ തിയേറ്റിലെത്തിച്ചത്. പൊതുദർശനത്തിന് ശേഷം തിരികെ വസതിയിലെത്തിച്ചു. തുടർന്ന് അന്ത്യകർമ്മങ്ങൾക്ക് ശേഷം വൈകിട്ട് 5ഓടെ തൈക്കാട് വൈദ്യുതി ശ്മശാനത്തിലെത്തിച്ച് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
അടൂർ ഗോപാലകൃഷ്ണൻ,ഹരിഹരൻ,ശ്രീകുമാരൻ തമ്പി, എസ്.കുമാർ, അഴകപ്പൻ, അർച്ചന, ആർ.ശരത്, പി.ശ്രീകുമാർ,സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, മന്ത്റിമാരായ വി.ശിവൻകുട്ടി, സജി ചെറിയാൻ, ഡോ.ആർ.ബിന്ദു, കെ.ബി.ഗണേഷ്‌കുമാർ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എ.എ.റഹീം എം,പി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, എം.വിൻസെന്റ്, ജില്ലാ കളക്ടർ അനുകുമാരി, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ലിജു, യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, സി.പി.ഐ നേതാവ് സി.ദിവാകരൻ, സി.പി.എം നേതാവ് എം.സ്വരാജ്, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, മുൻ എം.പിമാരായ എ.സമ്പത്ത്, പി.കരുണാകരൻ, കെ.മുരളീധരൻ, ടി.എൻ.സീമ, വി.എസ്.ശിവകുമാർ, പന്തളം സുധാകരൻ, സി.എസ്.സുജാത, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ.എസ്.അയ്യർ, ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേം കുമാർ, വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൾ ഹക്കീം, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു, മുൻ ചീഫ് സെക്രട്ടറിമാരായ കെ.ജയകുമാർ, ഡോ.വി.വേണു, പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, ഡോ.ജോർജ് ഓണക്കൂർ, സംവിധായകൻ ബ്ലെസി, നടൻ മധുപാൽ, കവി വി.മധുസൂദനൻ നായർ, സൂര്യ കൃഷ്ണമൂർത്തി, പട്ടണം റഷീദ്, ശ്രീവത്സൻ.കെ.മേനോൻ, സക്കറിയ, അശോകൻ ചരുവിൽ, ബീന പോൾ, ടി.കെ.രാജീവ് കുമാർ, പ്രൊഫ. അലിയാർ, മേനക, ജലജ, മായ വിശ്വനാഥ്, ബൈജു ചന്ദ്രൻ, ബി.ഉണ്ണികൃഷ്ണൻ, വിധു വിൻസെന്റ്, മുരുകൻ കാട്ടാക്കട, സി അജോയ്, എ.ജി.ഒലീന, സജിത മഠത്തിൽ, ജാൻസി ജെയിംസ്, ജെയിംസ് ജോസഫ്, കെ.വി.മോഹൻകുമാർ, മിനി ആന്റണി, എസ്.ബിന്ദു, രാധാകൃഷ്ണൻ മംഗലത്ത്, ജി.എസ്.പ്രദീപ്, ഡോ. ബിജു, ശങ്കർ രാമകൃഷ്ണൻ, പ്രമോദ് പയ്യന്നൂർ, കല്ലറ ഗോപൻ, എം.സത്യൻ, മഹേഷ് പഞ്ചു, കുക്കു പരമേശ്വരൻ, കല്ലറ ഗോപൻ, കിരീടം ഉണ്ണി, കവി ഗിരീഷ് പുലിയൂർ, അഡ്വ.എ.എം.പ്രേംലാൽ, മുൻ ദേവസ്വംബോർഡ് മെമ്പർ കെ.പി.ശങ്കർദാസ് തുടങ്ങിയവർ വസതിയിലും കലാഭവനിലും ശാന്തികവാടത്തിലും അന്തിമോപചാരമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |