തൊടുപുഴ: ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് സഞ്ചാരികൾക്ക് സാഹസിക വിനോദത്തിന് പ്രവേശനം നൽകിയ അടിമാലിയിലെ സിപ് ലൈനെതിരെ നടപടിയുമായി കളക്ടർ വി.വിഘ്‌നേശ്വരി.
ഇരുട്ടുകാനത്ത് പ്രവർത്തിക്കുന്ന ഹൈറേഞ്ച് സ്വീപ് ലൈനെതിരെയാണ് നടപടി. എം.എം.മണി എം.എൽ.എയുടെ സഹോദരൻ എം.എം.ലംബോധരൻ അടക്കമുള്ളവരാണ് ഇതിന്റെ നടത്തിപ്പുകാർ. ദുരന്ത നിവാരണ നിയമ ലംഘന പ്രകാരം കേസെടുക്കുമെന്ന് കളക്ടർ അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയതായും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി. സിപ് ലൈനായി ദേശീയപാത കൈയേറിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |