വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യകടമെടുപ്പ് 1,800കോടി
Saturday 23 May 2026 1:23 AM IST
തിരുവനന്തപുരം: യു.ഡി.എഫ്.സർക്കാരിന്റെ ആദ്യകടമെടുപ്പ് 26നു നടക്കും. 1,800കോടിയാണ് കടമെടുക്കുന്നത്. ഡിസംബർവരെ 23,000 കോടി കടമെടുക്കാൻ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഈമാസം 12നു എടുത്ത 2,800 കോടി ഉൾപ്പെടെ നടപ്പുസാമ്പത്തിക വർഷം 4,700 കോടി രൂപ കടം എടുത്തിരുന്നു. ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനുംപുറമേ, ക്ഷേമപെൻഷനും സർക്കാർ പ്രഖ്യാപിച്ച പുതിയ ആനുകൂല്യങ്ങളും വിതരണം ചെയ്യേണ്ടത് കണക്കിലെടുത്താണ് വായ്പ എടുക്കുന്നത്. റിസർവ് ബാങ്കുവഴി ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം 26നു നടക്കും.