തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ എൻ.എസ്.എസിന് സുപ്രീംകോടതിയിൽ നിന്ന് നേടിയ വിധി യോഗ്യതയുള്ള മറ്റ് മാനേജ്‌മെന്റ് സ്‌കൂളുകളിലെ ജീവനക്കാർക്കും ബാധകമാക്കുന്നതിൽ അഡ്വക്കറ്റ് ജനറലിൽനിന്ന് നിയമോപദേശം തേടിയതായി മന്ത്രി വി.ശിവൻകുട്ടി. ഭിന്നശേഷി നിയമനത്തിനായി നാല് ശതമാനം ഒഴിച്ചിട്ടശേഷം ബാക്കിയുള്ളവയിലേക്ക് നിയമനാംഗീകാരം നൽകാനാണ് എൻ.എസ്.എസ് കേസിൽ സർക്കാരിന് കോടതി നൽകിയ നിർദേശം.
ഹയർസെക്കൻഡറി
സ്ഥലംമാറ്റം മേയ് 31നകം
ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ സ്ഥലംമാറ്റ നടപടികൾ മേയ് 31നകം പൂർത്തിയാക്കും.
ഓൺലൈൻ അപേക്ഷ ക്ഷണിച്ച് പരമാവധി ഒന്നരമാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുസ്ഥലംമാറ്റ നടപടികൾ എൻ.ഐ.സിയുടെ പിന്തുണയോടെ കൈറ്റായിരിക്കും നടത്തുക. പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ കൈറ്റ് ആരംഭിച്ചിട്ടുണ്ട്. ഹൈസ്‌കൂൾ തലം വരെയുള്ള അദ്ധ്യാപക സ്ഥലംമാറ്റവും അന്തർജില്ലാ സ്ഥലംമാറ്റവും അദ്ധ്യയന വർഷാരംഭത്തിന് മുൻപ് പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |