തിരുവനന്തപുരം:എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഡയാലിസിസ് ടെക്നിഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് 19ന് 10.30ന് അഭിമുഖം നടത്തും.ഡയാലിസിസ് ടെക്‌നിഷ്യൻ കോഴ്സിലെ ഡിഗ്രി/ഡിപ്ലോമയും പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമാണ് യോഗ്യത.ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ,പകർപ്പ്,ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.ഫോൺ: 0484-2386000.
പി.ജി. ഡിപ്ലോമ ഇൻ പാർലമെന്ററി സ്റ്റഡീസ്
തിരുവനന്തപുരം: നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ പാർലമെന്ററി സ്റ്റഡീസിന്റെ ആദ്യ ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസുകളുടെ തീയതി പ്രസിദ്ധീകരിച്ചു. 10,11 തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിലും 17,18 തീയതികളിൽ എറണാകുളം പത്തടിപ്പാലം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് മിനി കോൺഫറൻസ് ഹാളിലും 24,25 തീയതികളിൽ കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലും രാവിലെ 9.30 മുതൽ വൈകിട്ട് 5.15 വരെയാണ് ക്ലാസ്. വിവരങ്ങൾക്ക്: www.niyamasabha.org, 0471-251 2662/2453/2670.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |