പരീക്ഷാഫലം
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ/ബിഎസ്‌സി/ബികോം ന്യൂജെനറേഷൻ ഡബിൾ മെയിൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് സെപ്തംബറിൽ നടത്തിയ കമ്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്‌സി ഫിസിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎസ്‌സി മൈക്രോബയോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തിയ ഒന്നാം സെമസ്റ്റർ എൽഎൽഎം (2021 സ്‌കീം 2021 സ്‌കീമിന് മുൻപ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്റം നടത്തുന്ന ഒന്ന് മുതൽ ആറ് സെമസ്റ്റർ ബിബിഎ (മേഴ്സിചാൻസ് – 2013, 2014 അഡ്മിഷൻ) പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം ഫെബ്രുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ മാസ്റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ, ഡെസർട്ടേഷൻ, വൈവവോസി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കെ-മാറ്റ് അപേക്ഷ 19വരെ
തിരുവനന്തപുരം: എം.ബി.എ പ്രവേശനത്തിനുള്ള കെ-മാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 19ന് ഉച്ചയ്ക്ക് 12വരെ നീട്ടി. പരീക്ഷ മേയ് 31ലേക്ക് മാറ്റിയിട്ടുണ്ട്.വിദ്യാർത്ഥികൾ www.cee.kerala.gov.inൽ അപേക്ഷിക്കണം. വിവരങ്ങൾക്ക്- :0471 – 2525300 , 2332120, 2338487
എൽ എൽ.ബി പ്രവേശന പരീക്ഷ
തിരുവനന്തപുരം:സംയോജിത പഞ്ചവത്സര,ത്രിവത്സര എൽ എൽ.ബി കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷാ തീയതി പുതുക്കി.ജൂൺ ഒന്നിനാണ് പ്രവേശന പരീക്ഷ.അപേക്ഷ 19ന് ഉച്ചയ്ക്ക് 12വരെ നൽകാം.ഫോൺ:- 0471 2525300,2332120, 2338487
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |