1. സി.യു.ഇ.ടി പി.ജി-2025 ഫലം:- മാർച്ച്, ഏപ്രിൽ മാസങ്ങളിലായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് പി.ജി 2025ന്റെ ഫലം പ്രസിദ്ധീകരിച്ചു. രാജ്യത്തെ 41 സെൻട്രൽ യൂണിവേഴ്സിറ്റികൾ, 41 സ്റ്റേറ്റ് ഗവൺമെന്റ് യൂണിവേഴ്സിറ്റികൾ, 15 ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂഷൻസ്, 94 പ്രൈവറ്റ്-ഡീംഡ് യൂണിവേഴ്സ്റ്റികൾ എന്നിവിടങ്ങളിലെ വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം സിയു.ഇ.ടി പി.ജി റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. വെബ്സൈറ്റ്: https://exams.nta.ac.in/CUET-PG/
2. ICAR P.G & Al CE JRF:- പോസ്റ്റ് ഗ്രാജ്വേഷൻ, ജെ.ആർ.എഫ്/ എസ്.ആർ.എഫ് (പി.എച്ച്ഡി) പ്രവേശനത്തിനായി ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റിസർച്ച് നടത്തുന്ന എൻട്രൻസ് എക്സാമിനേഷന് ജൂൺ 5 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: https://exams.nta.ac.in/ICAR/
3. ത്രിവത്സര എൽ എൽ.ബി:- തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ സർക്കാർ ലാ കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ കോളേജുകളിലെയും 2025-26 അദ്ധ്യയന വർഷത്തെ 3 വർഷ എൽ.എൽ.ബി കോഴ്സ് പ്രവേശന പരീക്ഷയ്ക്ക് 14 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.cee.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |