1. NCTE നോർമലൈഡ്സ് മാർക്ക്:- എൻ.ടി.എ നടത്തിയ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ (NCTE) പരീക്ഷയുടെ വിഷയം തിരിച്ചുള്ള നോർമലൈസ്ഡ് മാർക്ക് പ്രസിദ്ധീകരിച്ചു. ജൂൺ 16ന് പരീക്ഷയുടെ ഫലവും പെർസെന്റൈൽ സ്കോറും പ്രസിദ്ധീകരിച്ചിരുന്നു. വെബ്സൈറ്റ്: https://exams.nta.ac.in/NCET/
2. XAT 2026 രജിസ്ട്രേഷൻ:- മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിനായി Xavier School of Management (XLRI) നടത്തുന്ന Xavier Aptitude Test (XAT) 2026-ന് പേര് രജിസ്റ്റർ ചെയ്യാം. ഡിസംബർ 5 ആണ് അവസാന തീയതി. 2026 ജനുവരി നാലിനാണ് പ്രവേശന പരീക്ഷ. വെബ്സൈറ്റ്: xatonline.in
3.തമിഴ്നാട് എൻജിനിയറിംഗ് പ്രവേശന കൗൺസലിംഗ്:- തമിഴ്നാട് എൻജിനിയറിംഗ് കോഴ്സ് (ബി.ഇ/ബി.ടെക്) പ്രവേശനം ആരംഭിച്ചു. പൊതുവിഭാഗത്തിനുള്ള ആദ്യ ഘട്ട കൗൺസലിംഗ് 19 വരെ നടക്കും. രണ്ടാം ഘട്ടം 26നും അവസാന ഘട്ട കൗൺസലിംഗ് ആഗസ്റ്റ് ഏഴിനുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |