
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വിവിധ വിഷയങ്ങളിൽ പി.എച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാം.
അറബിക്,ആന്ത്രപ്പോളജി,കെമിസ്ട്രി,ബോട്ടണി,ഇക്കണോമിക്സ്,കൊമേഴ്സ്,ഹിന്ദി,എഡ്യുക്കേഷൻ, ജിയോളജി,ഹിസ്റ്ററി,ഐ.ടി,കന്നഡ,ലാ,ലൈബ്രറി സയൻസ്,ബയോടെക്നോളജി &മൈക്രോ ബയോളജി, മലയാളം,മാനേജ്മെന്റ് സർവീസ്,മാത്തമാറ്റിക്സ്,മോളിക്യുലാർ ബയോളജി,ഫിസിക്കൽ എഡ്യുക്കേഷൻ,ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്,സൈക്കോളജി,സംസ്കൃതം,സ്റ്റാറ്റിസ്റ്റിക്സ്,ട്രാവൽ & ടൂറിസം മാനേജ്മെന്റ്,വുഡ് സയൻസ്, സുവോളജി എന്നീ വിഷയങ്ങളാണുള്ളത്.
ഇന്റർവ്യു ഉണ്ടാകും. യു.ജി.സി/സി.എസ്.ഐ.ആർ/ഗേറ്റ്/സീഡ് ഏജൻസികളുടെ ഫെല്ലോഷിപ്പ് നേടിയവരും 2024 ജൂൺ/ഡിസംബർ സെഷനിൽ യു.ജി.സി/ സി.എസ്.ഐ.ആർ നെറ്റ് യോഗ്യത നേടിയ അപേക്ഷകർക്കും നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം. നെറ്റ് യോഗ്യത നേടാത്തവരും 2024ന് മുമ്പ് നെറ്റ് യോഗ്യത നേടിയതുമായ അപേക്ഷകർ ഇന്റർവ്യൂവിന് യോഗ്യത നേടണമെങ്കിൽ യൂണിവേഴ്സിറ്റി നടത്തുന്ന എഴുത്തു പരീക്ഷ വിജയിക്കണം.
പ്രവേശന പരീക്ഷ
രണ്ടു മണിക്കൂർ നീളുന്നതാണ് പരീക്ഷ. റിസർച്ച് മെത്തഡോളജി, അനുബന്ധ വിഷയം എന്നിങ്ങനെ
രണ്ടുഭാഗമുൾപ്പെടുന്ന പരീക്ഷയിൽ ഡിസ്ക്രിപ്റ്റീവ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും.
മറ്റ് സാമ്പത്തിക സഹായമൊന്നും ലഭിക്കാത്ത ഗവേഷകർക്ക് പ്രതിമാസം 20000 രൂപയും മറ്റുള്ളവർക്ക് 10000 രൂപയും വീതം പരമാവധി 3 വർഷത്തേക്ക് സ്റ്റൈപൻഡ് ലഭിക്കും. വെബ്സൈറ്റ്: research.kannuruniversity.ac.in
അപേക്ഷിക്കേണ്ട അവസാന തീയതി 15.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |