ഡോ.ടി.പി സേതുമാധവൻ
ജർമനിയിലെ ഫ്രിയസ് ഗവേഷണ ഫെല്ലോഷിപ്പിന് സെപ്റ്റംബർ 12വരെ ഓൺലൈനായി അപേക്ഷിക്കാം. FRIAS എന്നാൽ The Freiburg Institute for Advanced Studies’ ഫെല്ലോഷിപ്പ്. Early ക്യാരീയർ ഫെലോഷിപ്, സീനിയർ ഫെലോഷിപ് പ്രോഗ്രാമുകൾക്ക് പി.എച്ച്ഡി പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. കഴിഞ്ഞ 8 വർഷത്തിനുള്ളിൽ ഡോക്ടറൽ പ്രോഗ്രാം പൂർത്തിയാക്കിയിരിക്കണം.ഏതു വിഷയം പഠിച്ചവർക്കും അപേക്ഷിക്കാം. ട്രാൻസ് ഡിസിപ്ലിനറി മേഖലയിൽ ഗവേഷണം നടത്താം.
അപേക്ഷയോടൊപ്പം 3000 വാക്കിൽ കവിയാത്ത റിസർച്ച് പ്രൊപോസൽ,സി.വി, 8-15 പ്രസിദ്ധീകരണങ്ങളുടെ ലിസ്റ്റ്, പി.എച്ച്ഡി സർട്ടിഫിക്കറ്റ് കോപ്പി, രണ്ടു റഫറൻസ് കത്തുകൾ,ലെറ്റർ ഓഫ് സപ്പോർട്ട് എന്നിവ ആവശ്യമാണ്. മൂന്ന് മുതൽ 10 മാസം വരെയാണ് ഫെല്ലോഷിപ്പ്. ജൂനിയർ ഫാക്കൽറ്റി വിഭാഗത്തിൽപെട്ടവർക്ക് ഏർലി ക്യാറിയർ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷിക്കാം. സീനിയർ അദ്ധ്യാപകർക്ക് സീനിയർ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷിക്കാം. fellowships@frias.uni-
സെന്റക്ക് കൗൺസിലിംഗ്
പുതുച്ചേരിയിൽ നീറ്റ് അധിഷ്ഠിത കോഴ്സുകൾക്കും അല്ലാത്തവയ്ക്കും ഒരുമിച്ച് കൗൺസിലിംഗ് നടത്തും. സെന്റക്കാണ് ഒരുമിച്ചു കൗൺസിലിംഗ് നടത്തുന്നത്. എല്ലാ കൗൺസിലിംഗ് നടപടിക്രമങ്ങളും ഓഗസ്റ്റ് 14നു മുൻപ് പൂർത്തിയാക്കാൻ AICTE നിർദ്ദേശം നൽകിയിട്ടുണ്ട്. www.centacpuducherry.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |